​െജസ്ന മരിയയുടെ തിരോധാനം: ആക്​ഷന്‍ കൗണ്‍സിൽ രൂപവത്​കരിച്ചു

കാഞ്ഞിരപ്പള്ളി: െജസ്ന മരിയയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിൽ രൂപവത്കരിച്ചു. 'ജസ്റ്റിസ് ഫോര്‍ െജസ്‌ന' സാമൂഹിക മാധ്യമ കൂട്ടായ്മ നേതൃത്വത്തിലാണ് ആക്ഷന്‍ കൗണ്‍സിൽ രൂപവത്കരിച്ചത്. അന്വേഷണം ലക്ഷ്യത്തിലെത്താത്ത സാഹചര്യത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് 51 അംഗ ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കിയത്. അഡ്വ.വി.സി. സെബാസ്റ്റ്യന്‍ (രക്ഷ.), ഡോ. ആന്‍സി ജോസഫ്, പ്രഫ. ഫിലോമിന ജോസഫ് (സഹ രക്ഷ.), സാവിയോ പാമ്പൂരി (ചെയർ.), ജോജി നിരപ്പേല്‍ (ജന. സെക്ര.), ചാക്കോച്ചന്‍ വെട്ടിത്താനം, നിതിന്‍ ചക്കാലയ്ക്കല്‍ (സെക്ര.), ബിനോ വര്‍ഗീസ്, രാഹുല്‍ ബി. പിള്ള, െജസ്‌നയുടെ സഹോദരന്‍ െജയ്‌സ് ജോണ്‍, സഹോദരി ജെഫി എന്നിവർ ഉൾപ്പെടുന്നതാണ് 51 അംഗ ആക്ഷന്‍ കൗണ്‍സില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.