വണ്ടിപ്പെരിയാറിലെ ജനവാസമേഖലയിൽ പുലിയിറങ്ങി

വണ്ടിപ്പെരിയാർ: ജനവാസമേഖലയിലിറങ്ങിയ പുലി വളർത്തുനായെ കടിച്ചുകൊന്നു. പെരിയാർ വന്യജീവി സങ്കേതത്തി​െൻറ അതിർത്തി പ്രദേശമായ മൂലക്കയത്ത് പുത്തൻപുരയിൽ രതീഷി​െൻറ വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുനായെയാണ് പുലി ആക്രമിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ഒരുകാൽ പൂർണമായും കടിച്ചെടുത്ത നിലയിലായിരുന്നു നായ്. വള്ളക്കടവ് റേഞ്ച് ഓഫിസിൽനിന്ന് വനപാലകരെത്തുകയും കാൽപാടുകൾ പുലിയുടേതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സമീപത്തെ ജനവാസമേഖലയായ കുരിശുമല, കൊല്ലംപട്ടട, ഹോളിഡേ ഹോം എന്നിവിടങ്ങളിൽ മുമ്പ് പലതവണ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. മൂലക്കയത്ത് നിരീക്ഷണം ഏർപ്പെടുത്തുമെന്നും അടുത്ത ദിവസങ്ങളിൽ കാമറ സ്ഥാപിക്കുമെന്നും അധികൃതർ പറഞ്ഞു. പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമായതോടെ പകൽപോലും വീടിന് പുറത്തിറങ്ങാൻ ആളുകൾ ഭയപ്പെടുന്നു. പ്രദേശത്ത് 40ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.