കോട്ടയം: സ്വർഗീയവിരുന്ന് സഭകളുടെ പ്രതിനിധി സമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ആരംഭിച്ചു. 'മതത്തിന് അതീതമായ രാജ്യം' എന്ന ആശയത്തിലൂന്നിയുള്ള സമ്മേളനം രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സ്‌നേഹിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ദൈവത്തെ സ്‌നേഹിക്കാന്‍ സാധ്യമാകൂ. സഹോദരങ്ങളുടെ കണ്ണീരൊപ്പാന്‍ സാധിക്കാത്തവര്‍ യഥാര്‍ഥ ദൈവവിശ്വാസികളല്ല. മതാത്മീയതയാണ് ലോകത്ത് വളരുന്നത്. യഥാര്‍ഥ ആത്മീയത ഇല്ലാതായിരിക്കുന്നു. ഇത് സമൂഹത്തിന് ഗുണകരമാകില്ല. സ്വര്‍ഗീയ വിരുന്ന് മതത്തിെൻറ ചട്ടക്കൂടുകള്‍ക്കപ്പുറം മനുഷ്യനെയും മനുഷ്യത്വത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിൽക്കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ഗീയ വിരുന്ന് ഫൗണ്ടര്‍ പ്രസിഡൻറ് ഡോ. മാത്യു കുരുവിള (തങ്കുബ്രദര്‍) അധ്യക്ഷതവഹിച്ചു. മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടി മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. പി.ആർ. സോന, മുൻ എം.എൽ.എ വി.എന്‍. വാസവന്‍, സ്വര്‍ഗീയ വിരുന്ന് സീനിയര്‍ പാസ്റ്റര്‍ ഡോ. തോമസ് എബ്രഹാം (തോമസ്‌കുട്ടി ബ്രദര്‍), അഡ്വ. വര്‍ഗീസ് മാമ്മന്‍, ഇമ്മാനുവല്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു. റെജി കോശി സ്വാഗതവും ഹെവന്‍ലി ഫീസ്റ്റ് സെക്രട്ടറി റോയി മാത്യു നന്ദിയും പറഞ്ഞു. വിവിധരാജ്യങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത 6000 പ്രതിനിധികൾ പെങ്കടുക്കും. ബുധനാഴ്ച രാവിലെ 10ന് പുരുഷസംഗമം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമാപനദിവസമായ വ്യാഴാഴ്ച കോട്ടയം ജില്ല ജനറല്‍ ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന രക്തദാന ക്യാമ്പ് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.