വിഷരഹിത അരി മേള കോട്ടയത്ത്​

കോട്ടയം: ആരോഗ്യജീവിതത്തിന് വിഷരഹിത ഭക്ഷണമെന്ന സന്ദേശവുമായി കെ.എം. ഹിലാലി​െൻറ നേതൃത്വത്തിലുള്ള കർഷകകൂട്ടായ്മയുടെ അരി മേള കോട്ടയം തിരുനക്കര മൈതാനിയിൽ വ്യാഴാഴ്ച തുടങ്ങും. പ്രകൃതി കൃഷിയിലൂടെ ഒമ്പതു ജില്ലകളിൽ വിഷമുക്തമായി വിളയിച്ചെടുത്ത അരിയുടെയും െനല്ല് ഉൽപന്നങ്ങളുടെയും പ്രദർശനം രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെ നടക്കും. വിവിധ സ്റ്റാളുകളിൽ പരമ്പരാഗത അരികൾ, അരിപ്പൊടി, അവൽ, തവിട്, അട, കൊണ്ടാട്ടം, ഉമി, ഉമിക്കരി എന്നിവയുണ്ടാകും. കോട്ടയത്ത് മൂന്നാംതവണയാണ് മേള നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.