കുമളി: ജലനിരപ്പ് താഴ്ന്ന് പ്രതിസന്ധിയിലേക്ക് നീങ്ങിയ മുല്ലപ്പെരിയാറിന് ആശ്വാസമായി വേനൽമഴയെത്തി. ഇതോടെ, കുറഞ്ഞുതുടങ്ങിയ ജലനിരപ്പ് വീണ്ടും 112.40 അടിയായി വർധിച്ചു. അണക്കെട്ടിെൻറ വൃഷ്ടിപ്രദേശത്ത് തുടരുന്ന ശക്തമായ മഴയിൽ നീരൊഴുക്ക് സെക്കൻഡിൽ 300 ഘനയടിയായി വർധിച്ചിട്ടുണ്ട്. തമിഴ്നാട്ടിലേക്ക് 100 ഘനയടി ജലമാണ് ഒഴുകുന്നത്. വൃഷ്ടിപ്രദേശമായ തേക്കടിയിൽ 67.4 മില്ലീമീറ്റർ മഴയാണ് പെയ്തത്. പെരിയാർ വനമേഖലയിൽ മഴ 21.6 മില്ലിമീറ്ററായിരുന്നു. സ്ഥിതി വിലയിരുത്താനും മഴക്കാല ഒരുക്കങ്ങൾക്ക് പദ്ധതി തയാറാക്കാനും മുല്ലപ്പെരിയാർ ഉപസമിതി വ്യാഴാഴ്ച അണക്കെട്ട് സന്ദർശിക്കും. കേന്ദ്ര ജലവിഭവ വകുപ്പിലെ എക്സിക്യൂട്ടിവ് എൻജിനീയറും കമ്മിറ്റി ചെയർമാനുമായ വി. രാജേഷിെൻറ നേതൃത്വത്തിൽ അഞ്ചംഗ ഉപസമിതിയാണ് വ്യാഴാഴ്ച അണക്കെട്ട് സന്ദർശിക്കുക. മുല്ലപ്പെരിയാറിനൊപ്പം തേക്കടി ഉൾപ്പെടുന്ന വിനോദസഞ്ചാര മേഖലക്കും വേനൽമഴ ആശ്വാസം പകർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.