വരിക്കോലി പള്ളിയിൽ അക്രമം നടത്തിയവരെ അറസ്​റ്റ്​ ചെയ്യണം ^ഡോ. തോമസ്​ മാർ അത്തനാസിയോസ്​

വരിക്കോലി പള്ളിയിൽ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യണം -ഡോ. തോമസ് മാർ അത്തനാസിയോസ് കണ്ടനാട്: വരിക്കോലി സ​െൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ അതിക്രമിച്ചുകയറി ശുശ്രൂഷകരെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ്. സംഭവത്തിലെ പ്രതികൾ സ്വതന്ത്രരായി അഴിഞ്ഞാടുന്നത് അംഗീകരിക്കാനാവില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന അക്രമം എന്ന നിലയിൽ ഇതിനെ ഗൗരവമായി കാണണം. അക്രമകാരികൾക്ക് ഒത്താശ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി എടുക്കണം. ഓർത്തഡോക്സ് പള്ളിയിൽ യാക്കോബായ വിഭാഗം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് പ്രതിഷേധാർഹമാണ്. യാക്കോബായ വിഭാഗം ബോധപൂർവം ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. പൊലീസ് ഇതിൽ ജാഗ്രത പാലിക്കണം. ഓർത്തഡോക്സ് വിശ്വാസികൾക്ക് നീതി നിഷേധിക്കപ്പെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. എബ്രഹാം കാരമ്മേൽ, അഡ്വ. വർഗീസ്കുട്ടി, വി.വി. ജോസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.