ചെങ്ങന്നൂരിൽ മദ്യനയം പ്രധാന ചർച്ചയാകും ^മദ്യവിരുദ്ധ വിശാലസഖ്യം

കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സർക്കാറി​െൻറ മദ്യനയം പ്രധാന ചർച്ചയാകുമെന്ന് കേരള മദ്യവിരുദ്ധ വിശാലസഖ്യം. ആകാശത്തിനും ഭൂമിക്കുമിടയിലുള്ള മുഴുവന്‍ വിഷയങ്ങളും ചര്‍ച്ചയാകുന്ന ഉപതെരഞ്ഞെടുപ്പില്‍ മദ്യവിഷയം മാത്രം ചർച്ചയാകില്ലെന്ന് പറയുന്നവർക്ക് അവരുടേതായ താൽപര്യങ്ങളുണ്ട്. സമുദായ അംഗങ്ങളുടെ എണ്ണമനുസരിച്ചും പ്രതികരണം നോക്കിയുമല്ല ജയപരാജയങ്ങൾ നിശ്ചയിക്കുന്നത്. സായ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന സംസ്കാരം മദ്യവിരുദ്ധ പ്രസ്ഥാനങ്ങൾക്ക് ഉണ്ടാകില്ല. കൊലപാതകങ്ങള്‍, അക്രമം, മദ്യനയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഭൂരിപക്ഷം വരുന്ന നിഷ്പക്ഷ വോട്ടിനെ സ്വാധീനിക്കും. മദ്യനയം സംബന്ധിച്ചുള്ള പ്രചാരണജാഥകള്‍ ഇൗമാസം 18ന് രാവിലെ ഒമ്പതിന് ചെങ്ങൂരില്‍നിന്ന് ആരംഭിക്കും. യോഗത്തിൽ ജനറല്‍ കൺവീനർ പ്രസാദ് കുരുവിള അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.