ഏറ്റുമാനൂർ: ഗുണ്ട നേതാവിെൻറ വീട്ടിലെ റെയ്ഡിനിടെ എക്സൈസ് സംഘത്തിനുേനരെ കഞ്ചാവ് മാഫിയയുടെ അക്രമം. ഏറ്റുമാനൂർ എക്സൈസ് ഓഫിസിലെ പ്രിവൻറിവ് ഓഫിസറടക്കം നാല് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കുരുമുളകുപൊടി സ്പ്രേ പ്രയോഗിച്ച ശേഷമായിരുന്നു ആക്രമണം. സംഘം ഇതിനെ ചെറുത്തതോടെ ആക്രമികൾ രക്ഷപ്പെട്ടു. ഇതിനിെട, എക്സൈസ് ഉദ്യോഗസ്ഥർ ആക്രമി സംഘത്തിലെ ഒരാളെ മൽപിടിത്തത്തിലൂടെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെ ആര്‍പ്പൂക്കര നവജീവന്‍ ട്രസ്റ്റിനുപിന്നിലെ അലോട്ടി എന്ന ഗുണ്ട നേതാവിെൻറ വീട്ടിലായിരുന്നു സംഭവം. ഏറ്റുമാനൂർ എക്സൈസ് ഓഫിസിലെ പ്രിവൻറിവ് ഓഫിസര്‍ ഏറ്റുമാനൂർ എക്സൈസ് പ്രിവൻറിവ് ഓഫിസർ ആർപ്പൂക്കര വില്ലൂന്നി കളത്തിൽ കെ.ആര്‍. ബിനോദ് (45), സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ജക്സി ജോസഫ്, ദീപേഷ്, ശ്രീകാന്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആര്‍പ്പൂക്കര പനമ്പാലം ചക്കിട്ടപറമ്പില്‍ അഖില്‍ രാജാണ് (21) പിടിയിലായത്. മല്‍പിടിത്തത്തിനിടെ പരിക്കേറ്റ അഖില്‍ രാജിനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കാവലിലാണ് ചികിത്സ. അലോട്ടിയുടെ വീട്ടില്‍ വന്‍തോതില്‍ കഞ്ചാവ് ശേഖരിച്ചിട്ടുണ്ടെന്നും ചില്ലറവിൽപന നടത്തുന്നതായും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂരില്‍നിന്നുള്ള എക്സൈസ് സംഘം ഇവിടെ പരിശോധനക്ക് എത്തുകയായിരുന്നു. വീട്ടിനുള്ളില്‍ കടന്ന എക്സൈസ് സംഘം പരിശോധിക്കുന്നതിനിടെ, അകത്തുണ്ടായിരുന്ന കഞ്ചാവ് മാഫിയ സംഘങ്ങളിലൊരാൾ താഴെ വീണ മൊബൈല്‍ എടുക്കാനെന്ന വ്യാജേന കുനിഞ്ഞ് കട്ടിലിനടിയില്‍ സൂക്ഷിച്ച കുരുമുളകുപൊടി സ്പ്രേ എടുത്ത് ഉദ്യോഗസ്ഥരുടെനേരെ പ്രയോഗിക്കുകയായിരുന്നു. കണ്ണിലും ചെവിയിലും ശരീരത്തിലും കുരുമുളക് സ്പ്രേ ചെയ്തശേഷം ഉദ്യോഗസ്ഥരെ വടികൊണ്ട് മർദിച്ചു. വടിവാളുകൾ, വെട്ടുകത്തി തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ചും ആക്രമിക്കാൻ ശ്രമമുണ്ടായതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കഞ്ചാവ് മാഫിയ തലവൻ അലോട്ടിയുടെ നേതൃത്വത്തില്‍ എട്ടുപേരോളം അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് എക്സൈസ് പറഞ്ഞു. കേസെടുത്തതായും രക്ഷെപ്പട്ടവർക്കായി തിരച്ചിൽ തുടങ്ങിയതായും ഗാന്ധിനഗർ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.