ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ ഏഴുസ്ഥാനാർഥികളുടെ പത്രികസമര്‍പ്പണം പൂര്‍ത്തിയായി. ഇതുവരെ പത്രിക സമര്‍പ്പിച്ചവരില്‍ എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരന്‍ പിള്ളയാണ് കൂടുതൽ സമ്പന്നൻ. ശ്രീധരന്‍ പിള്ളയുടെ കൈയില്‍ 15,000 രൂപയുണ്ട്. ആകെ സ്വത്ത് 62 ലക്ഷം. ഭാര്യയുടെ സ്വത്ത് 2.01 കോടി. വിവിധ ബാങ്കുകളിൽ സ്ഥിര നിക്ഷേപം 13,20,473 രൂപ. എസ്.ബി അക്കൗണ്ടുകളില്‍ 5,35,746 രൂപയുണ്ട്. നാല് പവെൻറ ചെയിൻ കൂടാതെ വീട്, ഓഫിസ്, ഭൂമി, ഇന്‍ഷുറന്‍സ് പ്രീമിയം, ചിട്ടികള്‍ തുടങ്ങിയ ഇനങ്ങളിൽ ആകെ സ്വത്ത് 62 ലക്ഷത്തിേൻറതാണ്. ഒരുലക്ഷം രൂപയുടെ വായ്പ ബാധ്യതയും ഉണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറിന് 25 ലക്ഷം രൂപയുടെ ആസ്തിയും എട്ടുലക്ഷത്തോളം രൂപയുടെ കടവും ഉണ്ട്്. കൈവശം പണമായി 3000 രൂപമാത്രം. കുടുംബവിഹിതമായി ലഭിച്ച ഭൂമിക്ക് 14.21 ലക്ഷം വിലമതിക്കും. രണ്ടുലക്ഷം രൂപ വിലമതിക്കുന്ന വക്കീല്‍ ഓഫിസും സ്വന്തമായുണ്ട്. 7,76,866 രൂപയാണ് ആകെ കടം. ആം ആദ്മി പാര്‍ട്ടി സ്ഥാനാർഥിയായ രാജീവ് പള്ളത്തിെൻറ കൈവശം ആകെ 15,000 രൂപ. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 1843 രൂപയും ചെങ്ങന്നൂര്‍ കനറാ ബാങ്കില്‍ 1250രൂപയും. 45,000 രൂപയുടെ ഇരുചക്രവാഹനവും 3,17,900 രൂപയുടെ ആഭരണങ്ങളും ഇന്‍ഷുറന്‍സിലെ നിക്ഷേപമായി 78,934 രൂപയുമാണുള്ളത്. മൊത്തം 2,44,295 രൂപയുടെ കടബാധ്യതയും ഉണ്ട്. ചൊവ്വാഴ്ച സ്വതന്ത്ര സ്ഥാനാർഥിയായി എറണാകുളം കാക്കനാട് ഇടച്ചിറ സ്വദേശി നിബുന്‍ ചെറിയാന്‍ പത്രിക നൽകി. കൂടാതെ, സ്വതന്ത്ര സ്ഥാനാർഥിയായി ഡോ. പദ്മരാജന്‍, എസ്.യു.സി.ഐ സ്ഥാനാർഥി മധു ചെങ്ങന്നൂര്‍, ആം ആദ്മി ഡെമ്മി സ്ഥാനാർഥിയായ സൂസന്‍ എന്നിവരും പത്രിക നൽകി. ഡോ. ശശി തരൂർ എം.പി ഇന്ന് ചെങ്ങന്നൂരിൽ ചെങ്ങന്നൂർ: യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറിെൻറ പ്രചാരണത്തിന് ഡോ. ശശി തരൂർ എം.പി ബുധനാഴ്ച ചെങ്ങന്നൂരിൽ വിവിധ പ്രചാരണപരിപാടികളിൽ പെങ്കടുക്കും. വൈ.എം.സി.എ ഹാൾ, തിരുവൻവണ്ടൂർ, വെൺമണി കല്യാത്ര, ആലാ, ചെറിയനാട്, മാന്നാർ വെസ്റ്റ്, മാന്നാർ ഈസ്റ്റ്, ബുധനൂർ എന്നിവിടങ്ങളിലാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.