കേരള കോൺഗ്രസ് യു.ഡി.എഫിനൊപ്പം നിൽക്കുമെന്ന്​ പ്രതീക്ഷ ^ഉമ്മൻ ചാണ്ടി

കേരള കോൺഗ്രസ് യു.ഡി.എഫിനൊപ്പം നിൽക്കുമെന്ന് പ്രതീക്ഷ -ഉമ്മൻ ചാണ്ടി കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് യു.ഡി.എഫിനൊപ്പം നിൽക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി. ഇത് തങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് അവരാണ്. കെ.എം. മാണിയുടെ തീരുമാനം അനുകൂലമാകുമെന്നാണ് പ്രതീക്ഷ. എല്ലാക്കാലത്തും കേരള കോൺഗ്രസ് ഒപ്പമുണ്ടാകണമെന്നു തന്നെയാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാർ പുതുപ്പള്ളിയിലെ വസതിയിലെത്തി രാവിലെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. ചെങ്ങന്നൂരിലെ മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ്. സി.പി.എമ്മി​െൻറ ഹൈദരാബാദ് പാർട്ടി കോൺഗ്രസ് തീരുമാനം ജനങ്ങൾക്ക് ബോധ്യപ്പെട്ടുതുടങ്ങി. പശ്ചിമബംഗാളിൽ സി.പി.എമ്മും ബി.ജെ.പിയും ചേർന്ന് അരിവാൾ ചുറ്റിക നക്ഷത്രം-താമര ചിഹ്നങ്ങൾ ഒന്നിച്ചുവെച്ചുള്ള പ്രചാരണ പ്രവർത്തനം നടത്തുകയാണ്. അവസരത്തിനൊത്ത് സി.പി.എം പരസ്യമായി ബി.ജെ.പിയുടെ കൂടെ കൂടുകയും ചേരേണ്ടിടത്തു ചേരുകയും മുന്നിൽ നിർത്തേണ്ടിടത്ത് നിർത്തുകയുമൊക്കെയാണ് ചെയ്യുന്നതെന്ന് ഉമ്മൻ ചാണ്ടി പരിഹസിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.