തൊടുപുഴ: പട്ടികജാതി വിഭാഗങ്ങൾക്കായി നടപ്പാക്കുന്ന സ്വയംപര്യാപ്ത ഗ്രാമം പദ്ധതിക്കായി 2012മുതൽ ചെലവഴിച്ച പണത്തിെൻറ കണക്ക് ജില്ല പട്ടികജാതി ഓഫിസുകളിൽനിന്ന് വരുത്തിയ ശേഷം സമഗ്ര റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. ആക്ടിങ് ചെയർപേഴ്സൺ പി. മോഹനദാസ് പട്ടികജാതി വകുപ്പ് ഡയറക്ടർക്കാണ് ഉത്തരവ് നൽകിയത്. റിപ്പോർട്ട് രണ്ടു മാസത്തിനകം നൽകണം. സംസ്ഥാന സർക്കാറാണ് പട്ടിക വിഭാഗങ്ങൾക്കായി സ്വയംപര്യാപ്ത ഗ്രാമം പദ്ധതി നടപ്പാക്കിയത്. 2012ലായിരുന്നു 225 പട്ടികജാതി കോളനികളിൽ പദ്ധതി നടപ്പാക്കാൻ ആരംഭിച്ചത്. ഒരു കോളനിക്ക് ഒരു കോടി വീതം അനുവദിച്ചു. ജില്ല പട്ടികജാതി ഓഫിസ് വഴിയാണ് പണം വിതരണം ചെയ്തത്. സർക്കാർ അംഗീകാരമുള്ള ഏജൻസിയെയാണ് പദ്ധതി നടപ്പാക്കാൻ ഏൽപിച്ചത്. ഒരു കോടിക്ക് ഏഴര ശതമാനം തുക കമീഷൻ നൽകാൻ തീരുമാനിച്ചിരുന്നു. പദ്ധതി തുടങ്ങുന്നതിനു മുമ്പ് 25 ലക്ഷം രൂപ ഏജൻസി മുൻകൂർ തുകയായി വാങ്ങും. എന്നാൽ, സംസ്ഥാനത്ത് ഒരു കോളനിയിൽ പോലും പണി പൂർത്തിയാക്കിയില്ല. 25മുതൽ 30ലക്ഷം വരെ ഏജൻസികൾ കൈപ്പറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.