പോള നീക്കുന്ന യന്ത്രം പ്രവർത്തനം തുടങ്ങി; ഇനി ആശങ്കക്ക്​ വിരാമം

കോട്ടയം: പോള നിർമാർജനത്തിനുള്ള ജില്ല പഞ്ചായത്തി​െൻറ പോളവാരൽ യന്ത്രത്തി​െൻറ പ്രവർത്തനം തുടങ്ങി. ഇനി ആറ്റിലെയും തോടുകളിലെയും പോളശല്യത്തെക്കുറിച്ചുള്ള ആശങ്കക്ക് വിരാമമായി. ജലാശയങ്ങളില്‍നിന്ന് പോള മുറിച്ചുമാറ്റി കരയില്‍ തള്ളുന്ന യന്ത്രത്തി​െൻറ പ്രവർത്തനമാണ് കോടിമത െകാടൂരാറ്റിൽ നടന്നത്. ജില്ല പഞ്ചായത്തി​െൻറ ആവശ്യത്തെത്തുടര്‍ന്ന് ചിങ്ങവനം ആസ്ഥാനമായ കേളചന്ദ്ര എന്‍ജിനീയേഴ്സാണ് 48 ലക്ഷം ചെലവിൽ യന്ത്രം നിർമിച്ചുനൽകിയത്. ഉരുക്കുകൊണ്ട് നിർമിതമായ 3.5 ടണ്‍ ഭാരമുള്ള യന്ത്രം ഒരുമണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതിന് അഞ്ച് ലിറ്റര്‍ ഡീസലാണ് വേണ്ടത്. ഒരു മണിക്കൂറിനുള്ളിൽ അഞ്ച് മുതല്‍ ആറ് ടണ്‍വരെ പോള വാരിനീക്കാന്‍ കഴിയും. ചെറുതോടുകളില്‍പോലും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് യന്ത്രത്തി​െൻറ നിർമാണം. മുന്‍ ഭാഗത്തെ ബ്ലേഡുകള്‍ വഴി മുറിച്ചുമാറ്റുന്ന പോള. കണ്‍വെയര്‍ ബെല്‍റ്റ് വഴി ശേഖരിച്ച് കരയില്‍ നിക്ഷേപിക്കുന്ന രീതിയിലാണ് പ്രവർത്തനം. ഒരോതവണയും 3.5 ക്യുബിക് മീറ്റര്‍ പോള സംഭരിക്കുന്നതിനുള്ള ശേഷിയുണ്ട്. നിലവില്‍ വേമ്പനാട്ടുകായലിൽ ഉള്‍പ്പെടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ജനജീവിതം ദുസ്സഹമാക്കുന്നതാണ് പോളശല്യം. വേനല്‍ക്കാലത്തു ബോട്ട് യാത്രയെപ്പോലും പോള ശല്യം തടസ്സപ്പെടുത്താറുണ്ട്. തോടുകളില്‍ മാലിന്യം അടിഞ്ഞുകൂടുന്നതിനും ഒഴുക്കു തടസ്സപ്പെടുന്നതിനും വെള്ളം മലിനമാകുന്നതിനും പോള ശല്യം കാരണമാകുന്നുണ്ട്. യന്ത്രത്തി​െൻറ വരവോടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. യന്ത്രം തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് വാടകക്ക് നല്‍കുന്നതിനെക്കുറിച്ചും ജില്ല പഞ്ചായത്ത് ആലോചനയുണ്ട്. കോടിമത കൊടൂരാറ്റിൽ യന്ത്രത്തി​െൻറ പ്രവര്‍ത്തനോദ്ഘാടനം ജോസ് കെ. മാണി എം.പി നിർവഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മേരി സെബാസ്റ്റ്യൻ, ജില്ല പഞ്ചായത്ത് അംഗങ്ങള്‍, കൃഷി അസി. എൻജിനീയർ മുഹമ്മദ് ഷറീഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.