ഇടുക്കി: ടൂറിസ്റ്റുകളോട് മനോഭാവത്തിൽ മാറ്റം വരുത്തണമെന്നും നമ്മുടെ നാട് കാണാനെത്തുന്നവരോട് അസഹിഷ്ണുത കാട്ടാൻ പാടില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പാഞ്ചാലിമേട് ടൂറിസം പദ്ധതിയുടെ പൂർത്തീകരിച്ച ആദ്യഘട്ട നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെത്തിയ വിദേശ വനിതയുടെ മരണം ടൂറിസം മേഖലക്ക് തീരാക്കളങ്കമായി. ഇത്തരം ദുരനുഭവങ്ങൾ ഇനിയൊരിക്കലും ഉണ്ടാകാൻ പാടില്ല. അതിന് ടൂറിസം രംഗത്ത് കർശന നിയമങ്ങളും നടപടികളും ഉണ്ടാകും. ടൂറിസത്തെ ജനങ്ങൾക്ക് അനുഭവവേദ്യമാക്കണം. ആ തലത്തിലേക്ക് മേഖല വളർത്താനുള്ള പ്രവർത്തനമാണ് സർക്കാർ നടപ്പാക്കിവരുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.