നിയമവാഴ്​ച ഉറപ്പാക്കാൻ സർക്കാർ ഇടപെടണം ^ഒാർത്തഡോക്​സ്​ സഭ

നിയമവാഴ്ച ഉറപ്പാക്കാൻ സർക്കാർ ഇടപെടണം -ഒാർത്തഡോക്സ് സഭ കോട്ടയം: സുപ്രീംകോടതി വിധിയിലൂടെ മലങ്കര ഒാർത്തഡോക്സ് സഭക്ക് ലഭിച്ച ദേവാലയങ്ങളുടെ ഉടമസ്ഥാവകാശം അക്രമത്തിലൂടെ കവർന്നെടുക്കാൻ യാക്കോബായ വിഭാഗം ശ്രമിക്കുകയാണെന്നും ഇത് അപലപനീയമാണെന്നും സഭ സെക്രട്ടറി ബിജു ഉമ്മൻ. ആറുമാസത്തിലേറെയായി സമാധാനപരമായി ആരാധന നടത്തിവന്നിരുന്ന വരിക്കോലി സ​െൻറ് മേരീസ് പള്ളിയിൽ രാത്രിയുടെ മറവിൽ കടന്നുകയറി അതിക്രമം കാട്ടിയ യാക്കോബായ വിഭാഗം പാഴ്സനേജിൽ കിടന്നുറങ്ങിയവരെ ആക്രമിക്കുകയും ചെയ്തു. അക്രമികളെ തടയാനോ അറസ്റ്റ് ചെയ്യാനോ തയാറാകാതിരുന്ന പ്രാദേശിക പൊലീസ് അധികൃതരുടെ സമീപനം സംശയാസ്പദമാണ്. ഒാർത്തഡോക്സ് സഭയുടെ ദേവാലയങ്ങളിൽ വിഘടിത വിഭാഗം നടത്തുന്ന അക്രമസംഭവങ്ങൾ തടയാനും നിയമവാഴ്ച ഉറപ്പാക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.