വൈക്കം: വെള്ളൂർ എച്ച്.എൻ.എൽ ഫാക്ടറി സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് വൈക്കം താലൂക്കിൽ തിങ്കളാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെ ഹർത്താൽ നടത്തുമെന്ന് എച്ച്.എൻ.എൽ െഎക്യട്രേഡ് യൂനിയൻ നേതാക്കൾ അറിയിച്ചു. ലാഭത്തിൽ പ്രവർത്തിക്കുന്ന വെള്ളൂർ എച്ച്.എൻ.എൽ ഫാക്ടറി സ്വകാര്യമേഖലക്ക് കൈമാറാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ നടക്കുന്ന സമരങ്ങൾക്ക് പിന്തുണയർപ്പിച്ചാണ് ഹർത്താൽ. നിയമസഭ െഎകകണ്ഠ്യേന പാസാക്കിയ പ്രമേയത്തെയും സർക്കാറിെൻറ അഭ്യർഥനയെയും അവഗണിച്ച് കേന്ദ്രസർക്കാർ നടപടിയുമായി മുന്നോട്ടുപോയാൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് വിവിധ ട്രേഡ് യൂനിയൻ നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.