ബൈക്കിടിച്ച്​ കാൽനടക്കാരൻ മരിച്ചു

KTD51 sasi 54 കോട്ടയം: പിന്നിൽനിന്നെത്തിയ ൈബെക്കിടിച്ച് കാൽനടക്കാരൻ മരിച്ചു. കോട്ടയം വേളൂർ കിഴക്കേപുരയിൽ ശശിയാണ് (54) മരിച്ചത്. ഞായറാഴ്ച രാവിലെ 9.15ന് തിരുവാതുക്കൽ ജങ്ഷനിലായിരുന്നു സംഭവം. ചെറുകിട കരാർ ജോലികൾ ചെയ്യുന്നയാളാണ് ശശി. രാവിലെ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനായാണ് ഇദ്ദേഹം തിരുവാതുക്കലിലേക്ക് എത്തിയത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ കാരാപ്പുഴഭാഗത്തുനിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഭാര്യ: ഷീല. മക്കൾ: ചന്തു, ആരോമൽ. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.