ഇടുക്കി അണക്കെട്ട് തിങ്കളാഴ്​ച മുതൽ സഞ്ചാരികൾക്കായി തുറക്കും

ചെറുതോണി: ഇടുക്കി അണക്കെട്ട് മേയ് ഏഴ് മുതൽ 31 വരെ സഞ്ചാരികൾക്ക് തുറന്നുനൽകാൻ സർക്കാർ അനുമതി നൽകി. മധ്യവേനൽ അവധിയിൽ ഇടുക്കിയിലെത്തുന്ന സഞ്ചാരികൾക്ക് ഡാം കാണാനുള്ള അവസരത്തിനാണ് മന്ത്രി എം.എം. മണിയുടെ നിർദേശപ്രകാരം ഡാം സന്ദർശനാനുമതി ലഭ്യമാക്കിയത്. പ്രവേശനം പാസ് വഴി രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് സന്ദർശന സമയം. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് ചാർജ്. ഡാം സന്ദർശിക്കാനുള്ള പാസ് ചെറുതോണി അണക്കെട്ടിന് സമീപത്തെ കെ.എസ്.ഇ.ബി ഹൈഡൽ ടൂറിസം ടിക്കറ്റ് കൗണ്ടറിൽനിന്ന് ലഭിക്കും. മൊബൈൽ ഫോൺ, കാമറ, മറ്റ് ഇലക്േട്രാണിക് ഉപകരണങ്ങൾ എന്നിവ ഡാം സന്ദർശന സമയത്ത് കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.