കയറ്റിറക്ക് കൂലി: അമിത നിരക്ക് ഈടാക്കുന്നവരുടെ തിരിച്ചറിയൽ കാർഡ് റദ്ദാക്കും

നിരക്ക് പുതുക്കി നിശ്ചയിച്ചു കോട്ടയം: ചുമട്ടുതൊഴിലാളികളുടെ കയറ്റിറക്ക് കൂലി നിരക്ക് പുതുക്കി നിശ്ചയിച്ചു. നോക്കുകൂലി നിരോധിച്ച സാഹചര്യത്തിൽ നോക്കുകൂലിയും അമിതകൂലിയും ഈടാക്കുന്ന തൊഴിലാളികളുടെ തിരിച്ചറിയൽ കാർഡ് റദ്ദാക്കുമെന്നും ജില്ല ലേബർ ഓഫിസർ അറിയിച്ചു. നിർമാണ സാമഗ്രികളുടേത് ഉൾപ്പെടെയുള്ളവയുടെ നിരക്ക് തൊഴിലാളി യൂനിയുകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നിഞ്ചയിച്ചിട്ടുള്ളത്. ഇഷ്ടിക വലുത് നൂറിന് 30.5 രൂപ, ഇഷ്ടിക ചെറുത് 100ന് 24.4, വയർ കട്ടവലുത് 100ന് 32.35, ഹോളോ ബ്രിക്സ് എട്ട് ഇഞ്ച് 100ന് 366, ഹോളോ ബ്രിക്സ് ആറ് ഇഞ്ച് 100ന് 268.4, ഹോളോ ബ്രിക്സ് നാല് ഇഞ്ച് 100ന് 183, ചെങ്കല്ല് ഒരെണ്ണം ഇറക്കുന്നതിന് 3.05, മണ്ണ്, മണൽ ലോഡ് ഒന്നിന് 256.2, മെറ്റൽ പൊടി 256.2, ഗ്രാവൽ 275.7 മണ്ണ്, മണൽ കുത്തളവ് 292.8, മെറ്റൽ പൊടി കുത്തളവ് 292.8, ഗ്രാവൽ കുത്തളവ് (ഉടമ ഒരാളെ കൊടുക്കാതിരുന്നാൽ) 292.8, ഗ്രാവൽ പൊക്ലീൻ ലോഡ് ഉടമ ഒരാളെ കൊടുക്കാതിരുന്നാൽ 317.2 , മെറ്റൽ 3/4, 3/8 ഇഞ്ച് ലോഡിന് 274.51, 11/2 ഇഞ്ച് മെറ്റൽ ലോഡിന് 292.8, സോളിങ് മൂന്ന് ഇഞ്ച് മുതൽ ആറ് ഇഞ്ച് വരെ 384.3, സോളിഡ് േബ്ലാക്ക് സിമൻറ് കട്ട നാലിഞ്ച് 100ന് 181.25, ആറ് ഇഞ്ച് 100ന് 262.5, എട്ട് ഇഞ്ച് 100ന് 331.25 ലോക്കട്ട 10 1/2 8:5 ഇഞ്ച് ഒന്നിന് 2.8 , 10 1/2:6:5 ഇഞ്ച് ഒന്നിന് 2.05, 10 1/2:4:5 ഇഞ്ച് ഒന്നിന് 1.62, കോൺക്രീറ്റ് ടൈൽസ് വലുത് ഒന്നിന് 1.3 ചെറുത് ഒന്നിന് ഒന്ന്, മേച്ചിൽ ഓട്, തറയോട് വലുത് 1000ന്, 500 ചെറുത് 1000ന് 415, ഡിസൈൻ ഓട് 1000ത്തിന് 415, സാധാരണ ഓട് -1000ത്തിന് 415, കമ്പി ഇറക്ക് കൂലി ഒരു ടൺ 310, കമ്പി കയറ്റുകൂലി ഒരു ടൺ 387.5, സിമൻറ് ചാക്ക് /പാക്കറ്റ് ഒന്ന് ലോറിയിൽ കയറ്റി അട്ടിവെക്കുന്നതിന് (ഗോഡൗണിൽനിന്ന് 12 മീ. അകലം)10, സിമൻറ് ചാക്ക്/ പാക്കറ്റ് ഒന്ന് ലോറിയിൽനിന്ന് ഇറക്കി സ്റ്റോറിൽ അട്ടിവെക്കുന്നതിന് (സ്റ്റോറുമായുള്ള അകലം 12 മീ.) 10, സിമൻറ്് ചാക്ക്/ പാക്കറ്റ് ഒന്ന് ഇറക്കി കെണ്ടയ്നറിൽ അട്ടിവെക്കുന്നതിന് (സ്റ്റോറുമായുള്ള അകലം 12 മീ.) 10.65, മാർബിൾ/ ഗ്രാനൈറ്റ് സ്ലാബ് ഒന്നിന് (സൈഡ് കട്ട് ചെയ്യാത്തത്) 25 സ്ക്വയർ ഫീറ്റുവരെ ഒരു ടണ്ണിന് 525.8, മാർബിൾ/ ഗ്രാനൈറ്റ് സ്ലാബ് ഒന്നിന് 50 സ്ക്വയർ ഫീറ്റ് വരെ ഒരു ടണ്ണിന് 793, മാർബിൾ/ ഗ്രാനൈറ്റ് സ്ലാബ് ഒന്നിന് 50 സ്ക്വയർ ഫീറ്റ് മുകളിൽ ഒരു ടണ്ണിന് 1464, ടൈൽസ് ഒരു ടണ്ണിന് 589.5, ടൈൽസ് 1:1 ഒരു ബോക്സ്8.1, 1:2 ഒരു ബോക്സ് 12.5, 2:2 ഒരു ബോക്സ് 20, 2:4 ഒരു ബോക്സ് 35, 4:4 ഒരു ബോക്സ് 37.5, പേവിങ് േബ്ലാക്ക് (വലുത്) 1.85, ആസ്ബസ്റ്റോസ് ഒരു ടണ്ണിന് 292.8, ജി.ഐ ഷീറ്റ് ഒരു ടണ്ണിന് 416, മൺ പൈപ്പ് ഒന്നിന് (4:6 ഇഞ്ച്) 2.9, ടാർ വീപ്പ നിറ ഒന്നിന് കയറ്റ് കൂലി 44, ടാർ വീപ്പ ഒരെണ്ണം ഇറക്കി നിവർത്തിവെക്കുന്നതിന് 34, വാർക്ക കട്ടിള ഒന്നിന് 35, രണ്ടു പാളി വാർക്ക ജനൽ കമ്പിയോട് കൂടിയത് ഒന്നിന് 35, മൂന്നുപാളി വാർക്ക ജനൽ 32.6, നാലു പാളി വാർക്ക ജനൽ 52, തടി കട്ടിള ഒരെണ്ണം 35.1, മൊസൈക് ടൈൽസ് 100ന് 78.8, മരം ഉരുപ്പടി ഫുൾ ഒരു ലോഡിന് (വലിയ ലോറി) 2440, ഇടത്തരം ലോറി 1830, ടെമ്പോ ലോഡ് 1220, സ്റ്റിയറിങ് ഒാട്ടോ 915, പിക്അപ് ഒാട്ടോ 518.5, മരം ഉരുപ്പടി ഇറക്കി അട്ടിവെക്കുന്നതിന് ക്യൂബിക് അടിക്ക് 9.15, വലിയ ലോറി (ഫുൾ) 915, ഡി.സി.എം (ഫുൾ), 579.5, മിനിലോറി (ഫുൾ) 500, റോളിങ് ഷട്ടർ 10 അടിവരെ വീതി ഒന്നിന് 177 തുടർന്നുള്ള ഓരോ അടിക്കും 21.58, ഡോർ ഷട്ടർ ഒന്നിന് 35.7 രൂപയുമാണ് കയറ്റിറക്ക് കൂലി നിശ്ചയിച്ചിട്ടുള്ളത്. മുണ്ടക്കയം: കെ.പി.സി.സി മൈനോരിറ്റി സെല്‍ ഇടുക്കി ജില്ല വൈസ്‌ ചെയര്‍മാനായി നൗഷാദ് വെംബ്ലിയെ (കൊക്കയാര്‍) തെരഞ്ഞെടുത്തതായി ജില്ല ചെയര്‍മാന്‍ സാബു വയലില്‍ അറിയിച്ചു. പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ പാലാ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. പ്ലാശനാൽ നാഗപ്പുഴ ജീവൻ സജിയാണ് (19) പൊലീസ് പിടിയിലായത്. പാലാ-ഈരാറ്റുപേട്ട ബസിലെ ക്ലീനറായ ജീവൻ ബസിൽ പരിചയപ്പെട്ട വിദ്യാർഥിനിയുമായി പരിചയപ്പെടുകയും േപ്രമം നടിച്ച് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് പാലാ സി.ഐ രാജൻ കെ. അരമന, എസ്.ഐ അഭിലാഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ജീവൻ പാലാ ചെത്തിമറ്റത്ത് വാടകക്ക് താമസിക്കുകയാണ്. പോക്സോ പ്രകാരം കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.