ഈരാറ്റുപേട്ട: നഗരസഭയും എെൻറ ഈരാറ്റുപേട്ട ഫേസ് ബുക്ക് കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവം -2018 മാര്‍ക്കറ്റ് റോഡിലുള്ള നഗരസഭ ഹൈജീനിക് മാര്‍ക്കറ്റ് ബില്‍ഡിങിൽ ആരംഭിച്ചു. പി.സി. ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം നിർവഹിച്ചു. ടി.എം. റഷീദ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ പ്രശസ്ത പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍ വിവിധ സാഹിത്യ കലാ സാംസ്‌കാരിക സെമിനാറുകളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കാർ തിട്ടയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക് കടുത്തുരുത്തി: കാർ 10 അടി താഴ്ചയുള്ള തിട്ടയിലേക്ക് മറിഞ്ഞ് യാത്രക്കാരായ കുടുംബാംഗങ്ങൾക്ക് പരിക്ക്. ശനിയാഴ്ച വൈകീട്ട് അഞ്ചിന് മാന്നാർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമാണ് അപകടം. ചേർത്തല ചിറയിൽപടി തങ്കച്ചൻ (63), ഭാര്യ മേരിക്കുട്ടി (61), മക്കളായ ക്രിസ്റ്റീന (19), മരീന (18) എന്നിവർക്കാണ് പരിക്കേറ്റത്. മാന്നാറുള്ള ഇവരുടെ ബന്ധുവീട്ടിലെത്തി തിരികെപോകുമ്പോൾ റോഡിൽനിന്നും കാർ തിട്ടയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ മുട്ടുച്ചിറയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.