കറുകച്ചാൽ: കോട്ടയം ജില്ലപഞ്ചായത്തിെൻറ പ്രഥമ പ്രസിഡൻറായിരുന്ന സജി ഓലിക്കര (54) നിര്യാതനായി. ശനിയാഴ്ച വൈകീട്ട് 3.30ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മകളുടെ വിവാഹ ആവശ്യത്തിന് കോഴിക്കോട് പോയി തിരികെവരുമ്പോള്‍ ചാലക്കുടിയില്‍ വെച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 1995ൽ സി.പി.ഐയുടെ പ്രതിനിധിയായി കറുകച്ചാൽ ഡിവിഷനിൽനിന്നും കോൺഗ്രസിെൻറ ഇ.രാമൻനായരെ പരാജയപെടുത്തി ഏറ്റവും പ്രായംകുറഞ്ഞ ജില്ല പഞ്ചായത്തംഗമായി. ജില്ല പഞ്ചായത്ത് പ്രസിഡൻറായിരിക്കുേമ്പാൾ ഹൃദയ സംബന്ധമായ അസുഖം ബാധിച്ച് എറണാകുളം സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സാപ്പിഴവിനെത്തുടർന്ന് ഒരുകാൽ മുറിച്ചുമാറ്റേണ്ടിയും വന്നു. ചമ്പക്കര ഓലിക്കര വീട്ടിൽ പരേതരായ കെ.ജെ. പോത്തൻ- പെണ്ണമ്മ ദമ്പതികളുടെ മൂത്തമകനാണ്. സി.പി.ഐ യിലൂടെയാണ് പൊതുജീവിതം ആരംഭിച്ചത്. സി.പി.ഐ ചമ്പക്കര ബ്രാഞ്ച് സെക്രട്ടറി, കറുകച്ചാൽ ലോക്കൽ കമ്മിറ്റി അംഗം, മണ്ഡലം കമ്മിറ്റി അംഗം, ക്ഷീരസംഘം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2006ൽ സി.പി.ഐയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് കേരള കോൺഗ്രസ് എമ്മിൽ ചേർന്നു. നിലവിൽ കേരള കോൺഗ്രസ്-എം സംസ്ഥാന സമിതി അംഗമാണ്. ഭാര്യ: റാണി. മക്കള്‍: വര്‍ഷ, മേഘ. സംസ്‌കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.