വാഹനഗതാഗതം നിരോധിച്ചു

കോട്ടയം: പഴയ കെ.കെ റോഡിൽ മണർകാട് ജങ്ഷൻ മുതൽ ഇല്ലിവളവ് വരെയുള്ള ഭാഗത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം താൽക്കാലികമായി നിരോധിച്ചു. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി മുണ്ടക്കയം; ആംബുലൻസും കുടുങ്ങി മുണ്ടക്കയം: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി മുണ്ടക്കയം. ആംബുലൻസും കുടുങ്ങി. ശനിയാഴ്ച ആദ്യ കുര്‍ബാനകളും വിവാഹങ്ങളുടെയും തിരക്കിലാണ് ടൗൺ കുരുങ്ങിയത്. മുപ്പത്തിനാലാം മൈല്‍ മുതല്‍ പൈങ്ങണ വരെ ഇരുവശങ്ങളിലും വാഹനങ്ങള്‍ കുരുക്കില്‍ പെട്ടപ്പോള്‍ കുരുക്കഴിക്കാന്‍ പൊലീസ് നന്നേ പണിപെട്ടു. ഇതിനിടയില്‍ വൈകീട്ട് 3.30ന് കട്ടപ്പനയില്‍നിന്നും മുന്നറിയിപ്പ് നല്‍കി കോട്ടയം ഭാഗത്തേക്കുപോയ ആംബുലന്‍സിന് വഴിയൊരുക്കാന്‍ അരമണിക്കൂര്‍ മുമ്പ് തന്നെ പൊലീസ് കടുത്ത ശ്രമം നടത്തിയിരുന്നു. എങ്കിലും സെൻട്രല്‍ ജങ്ഷനിലെത്തിയപ്പോള്‍ ആംബുലന്‍സിന് തടസ്സമായി സ്വകാര്യ കാർ എത്തിയത് അല്‍പനേരം ബുദ്ധിമുട്ടുണ്ടാക്കി. ഒന്നര മണിക്കൂര്‍ കഴിഞ്ഞ് കിഴക്ക് ഭാഗത്തേക്ക് കാഞ്ഞിരപ്പള്ളി ഭാഗത്തേക്കുവന്ന ആംബുലന്‍സും കുരുക്കില്‍ കുടുങ്ങി. പൊലീസും ഹോംഗാര്‍ഡുകളും ഓടിയെത്തി ആംബുലന്‍സിന് വഴിയൊരുക്കുകയായിരുന്നു. നിർമാണം അവസാനഘട്ടത്തിലെത്തിയ മുണ്ടക്കയം ബൈപാസ് യാഥാർഥ്യമായാല്‍ മാത്രമെ ടൗണിലെ കുരുക്ക് അഴിയൂ. ഉപേരാധിച്ചു ഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജ് പേ വാർഡ് കാഷ് കൗണ്ടറിൽ താൽക്കാലിക ജീവനക്കാരിയെ ഡ്യൂട്ടിക്ക് നിയമിച്ചതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷ​െൻറ നേതൃത്വത്തിൽ പേ വാർഡ് കാഷ് കൗണ്ടർ ഉപരോധിച്ചു. ഉപരോധസമരത്തെ തുടർന്ന് ആശുപത്രി സൂപ്രണ്ട് എത്തി, സമരക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് സർക്കാർ ജീവനക്കാരെ നിയമിക്കാമെന്നുള്ള ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. ശനിയാഴ്ച രാവിലെ 11ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫിസിന് എതിർവശത്തുള്ള പേ വാർഡ് കാഷ് കൗണ്ടറാണ് ഉപരോധിച്ചത്. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമിതിയംഗം ബെന്നി, ജില്ല വൈസ് പ്രസിഡൻറ് അജയൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.