ഇന്ധനവില വർധനക്കെതിരെ സമരം ശക്തമാക്കും -കെ.എം. മാണി കോട്ടയം: പെട്രോള്‍, ഡീസല്‍ വിലവർധനവിനെതിരെയും സര്‍ക്കാറുകളുടെ കര്‍ഷകവിരുദ്ധ നടപടികള്‍ക്കെതിരെയും ശക്തമായ സമരപരിപാടികള്‍ ഇൗമാസം 11ന് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ രൂപം നൽകുമെന്ന് കേരള കോൺഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി. കോട്ടയത്ത് എം.പിമാരുടെയും എം.എല്‍.എമാരുടെയും പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡൻറുമാരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി, ഡോ. എൻ. ജയരാജ് എം.എൽ.എ, മോന്‍സ് ജോസഫ് എം.എൽ.എ, പ്രിന്‍സ് ലൂക്കോസ്, ഫിലിപ്പ് കുഴികുളം, ജോസഫ് ചാമക്കാല, മാത്തുക്കുട്ടി പ്ലാത്താനം, പി.എം. മാത്യു, പോള്‍സണ്‍ ജോസഫ്, മജു മാത്യു, എ.എം. മാത്യു ആനിത്തോട്ടം, മാത്തുക്കുട്ടി ഞായറുകുളം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.