കോട്ടയം: കുടുംബശ്രീ നേതൃത്വത്തിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറി അടക്കമുള്ളവയുടെ വിൽപനക്കായി കോട്ടയം കലക്ടറേറ്റ് വളപ്പില്‍ 'പത്തായം' എന്ന പേരില്‍ സ്ഥിര വിപണനകേന്ദ്രത്തിന് തുടക്കമായി. കോട്ടയം ജില്ല മിഷൻ ആഭിമുഖ്യത്തില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുവരെ മിതമായ വിലയില്‍ ഗുണമേന്മയേറിയ പച്ചക്കറികള്‍ അടക്കമുള്ളവ 'പത്തായ' ത്തിലൂടെ ലഭിക്കും. വിപണനകേന്ദ്രം കലക്ടർ ഡോ. ബി.എസ്. തിരുമേനി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ പി.എന്‍. സുരേഷ്, അസി. ജില്ല മിഷന്‍ കോഓഡിനേറ്റര്‍ സാബു സി. മാത്യു, ജില്ല പ്രോഗ്രാം മനേജര്‍മാരായ അനൂപ് ചന്ദ്രന്‍, പി.ആര്‍. രാജേഷ് , ബ്ലോക്ക് പ്രോഗ്രാം മനേജര്‍ എം. നവജിത്ത്, ബ്ലോക്ക് കോഓഡിനേറ്റർമാരായ രാജീവ്, ജോമേഷ്, ശിവപ്രസാദ്, ശാലിനി, ഷാഫിന, ടീന, സുകന്യ, ദീപ, ആര്യ, ലിനു, രജിത, ബിനീത എന്നിവര്‍ പങ്കെടുത്തു. കുറിച്ചി, പുതുപള്ളി, മണര്‍കാട്, പനച്ചിക്കാട്, അതിരമ്പുഴ, കറുകച്ചാല്‍ തുടങ്ങിയ പഞ്ചായത്തുകളില്‍നിന്നുളള കുടുംബശ്രീ പ്രവര്‍ത്തകരുടെ വെള്ളരി, പടവലങ്ങ, പാവക്ക, ചക്കപ്പഴം, കോവക്ക, മത്തങ്ങ, മാങ്ങ, വഴുതനങ്ങ, പീച്ചില്‍, പയർ, കപ്പ, മുട്ട, വിവിധയിനം അച്ചാറുകള്‍, കറിപ്പൊടികള്‍ തുടങ്ങിയ ആദ്യദിനം വിൽപനക്കായി എത്തിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.