ചെറുവള്ളി എസ്​റ്റേറ്റിലേക്ക്​ ഭൂസമരമുന്നണി മാർച്ച്​

കോട്ടയം: വന്‍കിട കോർപറേറ്റുകള്‍ അനധികൃതമായി കൈവശം െവച്ചിരിക്കുന്ന േതാട്ടങ്ങൾ സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ചെറുവള്ളി എസ്റ്റേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് ഭൂസമരമുന്നണി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈ മാസം 10ന് രാവിലെ 11ന് മുക്കട കവലയില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് മുന്നണി ചെയര്‍മാന്‍ കെ.കെ.എസ്. ദാസ് ഉദ്ഘാടനം ചെയ്യും. തോട്ടം ഭൂമിയെക്കൂടി ഉള്‍പ്പെടുത്തി സമഗ്രവും ശാസ്ത്രീയവുമായ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവരുക, ഇതിലൂടെ മുഴുവന്‍ ഭൂരഹിതര്‍ക്കും കൃഷി ഭൂമി നല്‍കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമരം. ഭൂരഹിതർക്ക് തോട്ടംഭൂമി ഏറ്റെടുത്ത് നൽകണമെന്നാവശ്യപ്പെട്ട് ചെറുവള്ളി എസ്റ്റേറ്റിനു മുന്നിൽ നടന്നുവരുന്ന സത്യഗ്രഹം മേയ് 10ന് ഒരുവർഷം തികയും. വാര്‍ത്തസമ്മേളനത്തില്‍ ഭൂസമരമുന്നണി നേതാക്കളായ കെ.കെ.എസ്. ദാസ്, എം.കെ. ദാസപ്പന്‍, അഡ്വ.പി.ഒ. ജോണ്‍, ഒ.പി. കുഞ്ഞുപിള്ള, ടി.കെ. രഞ്ജിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.