ചന്ദനപ്പള്ളി ചെമ്പെടുപ്പ് ഏട്ടിന്​

കോട്ടയം: ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ ഈ മാസം ഏഴ്, എട്ട് തീയതികളിൽ നടക്കും. ചെമ്പെടുപ്പ് എട്ടിന് വൈകീട്ട് അഞ്ചിന് നടക്കും. പെരുന്നാളി​െൻറ ഭാഗമായി വെള്ളിയാഴ്ച രാവിലെ 10.30ന് ഭദ്രാസന മർത്തമറിയം സമാജം സമ്മേളനം വീണ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഞ്ചിന് വൈകീട്ട് ഏഴിന് ആധ്യാത്മിക സംഘടനകളുടെ വാർഷികം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. ആറിന് രാവിലെ 10ന് കുടുംബസംഗമത്തിൽ ഡോ.ഡി. ബാബുപോൾ മുഖ്യപ്രഭാഷണം നടത്തും. ഏഴിന് രാവിലെ 10നാണ് പൊന്നിൻകുരിശ് സമർപ്പണം. വൈകീട്ട് 4.30ന് പദയാത്രസംഗമം. രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. 8.30ന് റാസ. ഏട്ടിന് രാവിലെ 11ന് തീർഥാടകസംഗമം ഉദ്ഘാടനവും അവാർഡുദാനവും നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. ഫാ. ടോം ഉഴുന്നാലിൽ മുഖ്യാതിഥിയാകും. 3.30ന് ചെമ്പെടുപ്പ് റാസ. ചലച്ചിത്രതാരം ഇന്ദ്രൻസ് സന്ദേശം നൽകും. അഞ്ചിന് ചെമ്പെടുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.