ചെങ്ങന്നൂരിൽ സ്ത്രീകളും നവവോട്ടർമാരും മദ്യനയത്തിനെതിരെ പ്രതികരിക്കും -മദ്യവിരുദ്ധ വിശാലസഖ്യം കോട്ടയം: മദ്യത്തിെൻറ ദുരിതവും ദുരന്തവും ദുരനുഭവങ്ങളും പേറുന്ന സ്ത്രീജനങ്ങളും നവവോട്ടർമാരും മദ്യനയത്തിനെതിരെ പ്രതികരിക്കുന്ന തെരഞ്ഞെടുപ്പാണ് ചെങ്ങന്നൂരിലേതെന്ന് കേരള മദ്യവിരുദ്ധ വിശാലസഖ്യം സംസ്ഥാന നേതൃയോഗം. ഉപതെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് ആലോചിക്കാൻ ചേർന്ന നേതൃയോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മദ്യത്തിെൻറ ഭീകരത അറിയാവുന്നവർ രാഷ്ട്രീയത്തിനതീതമായി നയത്തിനെതിരെ പ്രതികരിക്കും. മദ്യനയത്തിനെതിരെ ചെങ്ങന്നൂരിൽ ഏപ്രിൽ 23ന് വിശാലസംഖ്യം കൺെവൻഷൻ സംഘടിപ്പിച്ചിരുന്നു. മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായി സ്ത്രീ വോട്ടർമാരിൽ നടത്തിയ സർവേയിൽ 87 സ്ത്രീകളും മദ്യത്തിനും നയത്തിനുമെതിരെ പ്രതികരിച്ചു. 14ന് മണ്ഡലത്തിലാകെ പ്രചാരണജാഥകളും 22ന് പൊതുസമ്മേളനവും സംഘടിപ്പിക്കും. നേതൃയോഗത്തിൽ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി, കേരള മദ്യനിരോധന സമിതി, ആർട്ട് ഓഫ് ലിവിങ്, കേരള സർവോദയമണ്ഡലം, കേരള മദ്യവിരുദ്ധ ജനകീയ മുന്നണി, കേരള മദ്യവിരുദ്ധ ഏകോപനസമിതി, വിവിധ മനുഷ്യാവകാശ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വിശാലസഖ്യം സംസ്ഥാന ജനറൽ കൺവീനർ പ്രസാദ് കുരുവിള അധ്യക്ഷതവഹിച്ചു. കെ.സി.ബി.സി മദ്യവിരുദ്ധ കമീഷൻ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്കേപ്പ, മദ്യവിരുദ്ധ ജനകീയ മുന്നണി ജനറൽ കൺവീനർ ഈയച്ചേരി കുഞ്ഞുകൃഷ്ണൻ മാസ്റ്റർ, മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് ഫാ. വർഗീസ് മുഴുത്തേറ്റ്, സർവോദയസംഘം പ്രസിഡൻറ് ഡോ. ജോസ് മാത്യു, ആർട്ട് ഓഫ് ലിവിങ് സംസ്ഥാന പ്രസിഡൻറ് എസ്.എസ്. ചന്ദ്രസാബു, സംസ്ഥാന വൈസ് പ്രസിഡൻറ് തോമസുകുട്ടി മണക്കുന്നേൽ, ജോസ് കവിയിൽ, എ.വി. ഫ്രാൻസിസ്, പി. ചന്ദുക്കുട്ടി മാസ്റ്റർ, അഡ്വ. വി.ആർ.ജി നായർ, പി.എഫ്. ജോസി, പി.പി. ജോൺ, അഡ്വ. ജോൺ ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.