പത്തനംതിട്ട: 12 വയസ്സായ മകന് ജനന സർട്ടിഫിക്കറ്റ് വേണം, അതിൽ പിതാവിെൻറ പേരും രേഖപ്പെടുത്തണം. റാന്നി ചൊള്ളനാവയൽ ആദിവാസി കോളനിയിലെ പീഡനത്തിനിരയായ 49കാരിയുടെ വർഷങ്ങളായുള്ള ആവശ്യമാണിത്. എന്നാൽ, ഇത് ഇനിയും അംഗീകരിച്ച് കിട്ടിയില്ലെന്ന് അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് നാറാണംമൂഴിയിലെ വീട്ടിൽ ജോലി ചെയ്യവെ നിരന്തരം പീഡനത്തിന് ഇരയായാണ് കുഞ്ഞ് ജനിച്ചതെന്ന് അവർ പറയുന്നു. നേരത്തേ വിവാഹിതയായിരുന്നു. ഒരു പെൺകുട്ടിയുമുണ്ടായിരുന്നു. എന്നാൽ, ഭർത്താവ് ഉപേക്ഷിച്ചതോടെ കൂലിവേലക്ക് പോയി തുടങ്ങി. അങ്ങനെയാണ് നാറാണംമൂഴിയിലെ സമ്പന്ന കുടുംബത്തിലേക്ക് വീട്ടുജോലിക്കായി വിളിച്ചത്. അവിടെ വെച്ചാണ് തന്നെക്കാൾ പ്രായം കുറഞ്ഞയാൾ പീഡിപ്പിച്ചത്. എതിർെത്തങ്കിലും ഫലം കണ്ടില്ല. വീട്ടുകാരോട് പറഞ്ഞപ്പോൾ മോഷണക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി. പീഡനം തുടർന്നതോടെ ഗർഭിണിയായി. അലസിപ്പിക്കണമെന്ന് ആവശ്യപ്പെെട്ടങ്കിലും വഴങ്ങിയില്ല. തുടർന്ന് തിരുവനന്തപുരം കാരേറ്റുള്ള യുവാവിെൻറ മാതാവിെൻറ വീട്ടിൽ താമസിപ്പിച്ചു. അവിടെ വെച്ചാണ് പ്രസവിച്ചത്. സ്വന്തം വീട്ടിലേക്ക് മടങ്ങി വന്നശേഷം തനിക്കും കുഞ്ഞിനും ചെലവിനായി മാസം 1000 രൂപ വീതം തന്നിരുന്നു. ഇത് ഗ്രാമപഞ്ചായത്ത് അംഗത്തിൻറ വീട്ടിൽ കൊടുക്കുകയും അവിടെ നിന്ന് വാങ്ങുകയുമായിരുന്നു. പഞ്ചായത്ത് അംഗം മരിച്ചതോടെ അത് നിലച്ചു. പട്ടിക വർഗ വിദ്യാർഥിയെ സ്കൂളിൽ ചേർക്കാൻ ജനന സർട്ടഫിക്കറ്റ് വേെണ്ടന്ന് പറഞ്ഞതനുസരിച്ച് മകനെ സ്കൂളിൽ ചേർത്തു. കുഞ്ഞിൻറ പിതൃത്വം അംഗീകരിച്ച് കിട്ടുന്നതിന് കലക്ടർ, വനിത കമീഷൻ തുടങ്ങി നിരവധി പേർക്ക് പരാതി നൽകി. എന്നാൽ, എതിർകക്ഷികളുടെ ഭീഷണി ഉണ്ടായതൊഴിച്ച് ഒന്നും സംഭവിച്ചില്ല. ഇപ്പോൾ പട്ടിക ജാതി ഗോത്ര കമീഷന് പരാതി നൽകിയതനുസരിച്ച് പൊലീസ് മൊഴിയെടുത്തു. ഇതോടെ ഭീഷണി വർധിച്ചു. പീഡിപ്പിച്ചയാൾ വർഷങ്ങളായി വിദേശത്താണ്. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെയാണ് ഭീഷണിയെന്നും അവർ പറഞ്ഞു. ഡി.എൻ.എ പരിശോധന നടത്തി കുഞ്ഞിെൻറ പിതൃത്വം തെളിയിക്കണം. തനിക്ക് ഭീഷണിയുള്ളതിനാൽ ഏത് സമയത്തും എന്തും സംഭവിക്കാം. 12കാരനായ മകനും പ്രായമായ അമ്മയുമാണ് ഒപ്പമുള്ളതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.