വിത്ത്​ മുളക്കും മുമ്പുള്ള മരം മുറിക്കൽ കുറിഞ്ഞിയുടെ വംശനാശത്തിന്​ കാരണമാകും

പത്തനംതിട്ട: കുറിഞ്ഞിപ്പൂക്കൾ കരിഞ്ഞുണങ്ങി വിത്ത് പൊഴിക്കും മുമ്പ് ചെടികൾ നശിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനം കുറിഞ്ഞിയുടെ വംശനാശത്തിന് കാരണമാകും. കുറിഞ്ഞിമല സേങ്കതത്തിലെയും മറ്റും മരങ്ങൾ മുറിച്ചുമാറ്റുന്നതും വിത്ത് നശിക്കാൻ ഇടയാക്കും. കുറിഞ്ഞിമല സേങ്കതം ഉൾപ്പെടുന്ന വട്ടവട, കൊട്ടക്കാമ്പൂര്‍ എന്നിവയടക്കം കാന്തല്ലൂര്‍, മറയൂര്‍, കീഴാന്തൂര്‍ വില്ലേജുകളിലെ മുഴുവന്‍ അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാൻറീസ് മരങ്ങളും ആറുമാസത്തിനകം പിഴുതു മാറ്റുന്നതിനാണ് മന്ത്രിസഭ തീരുമാനം. ജൂലൈ-ആഗസ്റ്റ് മാസത്തോടെ പൂത്തുതുടങ്ങുന്ന കുറിഞ്ഞി ചെടികൾ നവംബറോടെ കരിഞ്ഞ് തുടങ്ങും. പിന്നീട് വിത്ത് പൊഴിക്കുന്നതോടെ ചെടിയുടെ ആയുസ്സ് അവസാനിക്കും. അടുത്ത തലമുറക്കുവേണ്ടി ഒരു ചെടിയിൽനിന്നും തെന്ന നൂറുകണക്കിന് വിത്ത് ഭൂമിയിൽ വീഴും. ഇവ പിന്നീട് വരുന്ന മഴക്കാലത്താണ് പൊട്ടി മുളക്കുക. ഇതുവരെയുള്ള സമയത്ത് ഇൗ മേഖലയിൽ മരം മുറിക്കൽ അടക്കമുള്ള പ്രവർത്തനം നടക്കുന്നതാണ് വിത്ത് നശിക്കാൻ കാരണമാകുന്നത്. വിത്ത് മുളക്കുന്നത് വരെയെങ്കിലും മരം മുറിക്കൽ നിർത്തിവെക്കുകയും പിന്നീട് മരം വെട്ടിമാറ്റുേമ്പാൾ ചെടികൾ നശിക്കാതിരിക്കാൻ മുൻകരുതൽ എടുക്കുകയും വേവണമെന്നാണ് കുറിഞ്ഞി സ്േനഹികളുടെ ആവശ്യം. കുറിഞ്ഞി സേങ്കതം, സമീപത്തെ ചോല ദേശീയ ഉദ്യാനങ്ങൾ എന്നിവിടങ്ങളിലായി കോടിക്കണക്കിന് രൂപ വിലവരുന്ന ഗ്രാൻറീസ്, വാറ്റിൽ മരങ്ങളുണ്ട്. ഇവ വെട്ടിമാറ്റണമെന്ന് വർഷങ്ങളായി ആവശ്യം ഉയരുന്നുണ്ട്. ഇടുക്കി പാക്കേജിലും ഇക്കാര്യം പറയുന്നുണ്ട്. വട്ടവട പഞ്ചായത്തിനെ വരൾച്ചയിലേക്ക് നയിച്ച ഗ്രാൻറീസും മറ്റും പിഴുത് മാറ്റുന്നതിന് ഇടുക്കി പാക്കേജിൽ ധനസഹായവും നൽകിയിരുന്നു. വെട്ടി മാറ്റിയാൽ വീണ്ടും വളർന്ന് വരുമെന്നതിനാലാണ് പിഴുത് നീക്കം ചെയ്യണമെന്ന നിർദേശം. പട്ടയഭൂമിയില്‍ നില്‍ക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാൻറീസ് മരങ്ങള്‍ ഉടമ തന്നെ ആറുമാസത്തിനകം പിഴുതുമാറ്റണം. ഉടമ അതിനു തയാറാകാതിരുന്നാല്‍ ഇത്തരം മരങ്ങള്‍ മാറ്റുന്നതിന് ജില്ല കലക്റ്ററെ അധികാരപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.