ആംഗ്ലിക്കൻ ചർച്ചിന്​ രണ്ട്​ ബിഷപ്പുകൂടി

കോട്ടയം: ആംഗ്ലിക്കൻ ചർച്ച് ഒാഫ് ഇന്ത്യയുടെ ഭാഗമായി പുതുതായി രൂപവത്കരിക്കുന്ന തിരുനൽേവലി മഹാ ഇടവകക്കുവേണ്ടി ഡോ. സാമുവൽ മാണിക്യെത്തയും മലങ്കര ഭദ്രാസനത്തിനുവേണ്ടി ഡോ. വത്സൻ വട്ടപ്പാറെയയും വെള്ളിയാഴ്ച കുറിച്ചി ആംഗ്ലിക്കൻ കത്തീഡ്രലിൽ വാഴിക്കും. 11ന് ആരംഭിക്കുന്ന അഭിഷേക ചടങ്ങുകൾക്ക് മെത്രാപ്പോലീത്ത ഡോ. സ്റ്റീഫൻ വട്ടപ്പാറ മുഖ്യകാർമികത്വം വഹിക്കും. ഡെപ്യൂട്ടി മോഡറേറ്റർ ഡോ. ജോൺ സത്യകുമാർ (ചെെന്നെ), ആർച്ച് ബിഷപ് ഡോ. ലേവി ജോസഫ്, ആർച്ച് ബിഷപ് ഡോ. വിജയരാജു (വിശാഖപട്ടണം), ബിഷപ്പുമാരായ ഡോ. സുഖ്ദേവ് സിങ് (പഞ്ചാബ്), ഡോ. രാജ് കിഷോർ (ചെെന്നെ), ഡോ. പി.എം. ഗ്ലാഡ്റ്റൺ, ഡോ. ജോൺ കൊച്ചുപറമ്പിൽ, ഡോ. ജോൺ ചെട്ടിയാതറ, ഡോ. മാത്യു മുടക്കുള്ളിൽ എന്നിവർ സഹകാർമികത്വം വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.