കോട്ടയം: ഗുഡ്സ് ഓട്ടോക്കുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പുറനാട്ട് ചീരംകുഴിയിൽ പ്രഭാകരനാണ് (56) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് കോട്ടയം-കുമരകം റൂട്ടിൽ അറുപുറയിലാണ് വാഹനത്തിനുള്ളിൽ പ്രഭാകരെൻറ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനുസരിച്ച് പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. മൂക്കിലൂടെ രക്തം ഒഴുകിയ നിലയിലായിരുന്നു. തൃശൂരിൽനിന്ന് കടലമാവുമായി കോട്ടയത്തേക്ക് വരുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ റോഡരികിൽ പ്രഭാകരൻ വാഹനം പാർക്ക് ചെയ്യുന്നത് കണ്ടതായി സമീപത്ത് കട നടത്തുന്നവർ പൊലീസിൽ മൊഴി നൽകി. കടലമാവ് വിൽപനക്ക് പതിവായി എത്തുന്ന പ്രഭാകരൻ പിന്നീട് മടങ്ങുന്നതായിരുന്നു പതിവ്. പ്രാഥമിക പരിശോധനയിൽ സംശയകരമായൊന്നും കണ്ടെത്താനായിട്ടില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം വ്യക്തതയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കോട്ടയം വെസ്റ്റ് എസ്.െഎ എം.ജെ. അരുണിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.