തൊടുപുഴ: സംസ്ഥാന സർക്കാറിനുകീഴിലെ മുഴുവൻ വകുപ്പുകളെയും ഓഫിസുകളെയും ഏകോപിപ്പിച്ച് പരസ്പരമുള്ള തപാൽ കൈമാറ്റം ഡിജിറ്റൽ രൂപത്തിൽ സാധ്യമാക്കുന്ന ഓൺലൈൻ സംവിധാനം കേരള സംസ്ഥാന ഏകീകൃത കമ്യൂണിക്കേഷൻ സർവിസ് വരുന്നു. ഇതുസംബന്ധിച്ച് കലക്‌ടറേറ്റ് സമ്മേളനഹാളിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കായി നടത്തിയ സെമിനാർ അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് പി.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പതിനായിരത്തോളം സർക്കാർ ഓഫിസുകളിൽ നിലവിൽ പല വകുപ്പുകളും ഫയൽ മാനേജ്മെൻറിന് വ്യത്യസ്ത സോഫ്ട്വെയർ ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. സംസ്ഥാനതലത്തിൽ ഇ-ഓഫിസ്, ജില്ലതലത്തിൽ ഇ-ഡിസ്ട്രിക്ട്, പൊലീസ് സേനക്കായി ഐ ആപ്സ് മുതലായ സംവിധാനങ്ങൾ നിലവിലുണ്ട്. പ്രത്യേക ഇലക്‌ട്രോണിക് സംവിധാനങ്ങൾ ഇല്ലാത്ത ഓഫിസുകൾ തമ്മിലെ തപാൽ കൈമാറ്റം ഇലക്‌ട്രോണിക് മാധ്യമത്തിലൂടെ സാധ്യമല്ലാത്തതിനാൽ കത്തുകൾ സാധാരണ തപാൽ സംവിധാനത്തിലോ ദൂതൻ വഴിയോ ആണ് കൈമാറ്റം നടത്തിവരുന്നത്. ഇത് ഫയൽ നടപടിക്രമങ്ങൾക്ക് കാലതാമസം വരുത്തുകയും പുറമെ തപാൽ ചാർജുകൂടി നൽകേണ്ടതായും വരുന്നു. അതിനാൽ വ്യത്യസ്ത കമ്യൂണിക്കേഷൻ സംവിധാനം ഉപയോഗിക്കുന്നതും അല്ലാത്തതുമായ ഓഫിസുകളെ സംയോജിത ഇലക്‌ട്രോണിക് തപാൽ വിനിമയ ശൃംഖലയിലേക്ക് മാറ്റുകയാണ് സംസ്ഥാന ഏകീകൃത കമ്യൂണിക്കേഷൻ സർവിസ് (കെ.സി.എസ്) വഴി ചെയ്യുന്നത്. ഇങ്ങനെ ഒറ്റ ശൃംഖലയിലേക്ക് മാറ്റുന്നതു വഴി തപാൽ കൈമാറ്റം ചെയ്യുന്നതിലെ കാലതാമസം ഇല്ലാതാവുകയും സുരക്ഷിതത്വവും ഉത്തരവാദിത്തവും ഉറപ്പുവരുത്തുകയും ചെയ്യും. ഇതുവഴി ദൈനംദിന ഭരണനിർവഹണത്തിൽ വിപ്ലവകരമായ മാറ്റം സാധ്യമാകും. വിശദ ഡാഷ് ബോർഡ്, തപാൽ, ഡെസ്പാച്ച്, തപാൽ ട്രാക്കിങ്, ഡെസ്പാച്ച് ട്രാക്കിങ്, റിപ്പോർട്ട്, രഹസ്യ സ്വഭാവമുള്ള തപാലുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംവിധാനം, നിലവിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ ഫയൽ മാനേജ്മെൻറ് സംവിധാനങ്ങളെ സംയോജിപ്പിക്കുന്നതിനാൽ ഒരു ലോഗിൻ മതിയാകും. സർക്കാർ കത്തിടപാടുകൾ മുഴുവൻ ഓഫിസുകളിലേക്കും നിമിഷങ്ങൾക്കം എത്തിക്കാൻ സാധിക്കും. സർക്കാർ ഉത്തരവുകൾ/കത്തുകൾ സർച് ചെയ്ത് കണ്ടെത്താനുള്ള സൗകര്യം, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്കും ഉപയോഗിക്കാൻ കഴിയും, ഭരണസുതാര്യത, കൃത്യത, വിശ്വാസ്യത എന്നിവ ഉറപ്പുവരുത്തുകയാണ് ഈ സംവിധാനത്തിെൻറ സവിശേഷത. സെക്രേട്ടറിയറ്റിലെ പൊതുഭരണ വകുപ്പിെൻറ നിർദേശപ്രകാരം സി.ഡിറ്റാണ് കേരളത്തിലെ സർക്കാർ ഓഫിസുകളിൽ ഈ സംവിധാനം നടപ്പാക്കുന്നതിനുള്ള രൂപകൽപനയും നിർവഹണവും ഏറ്റെടുത്തത്. ആറ് ലക്ഷത്തോളം ഉദ്യോഗസ്ഥരും പതിനായിരത്തോളം സർക്കാർ ഓഫിസുകളും ഈ സംരംഭത്തിൽ കണ്ണി ചേർക്കപ്പെടും. വിനോദസഞ്ചാരികൾക്ക് സുരക്ഷയൊരുക്കാൻ വനിതകൾ ചെറുതോണി: കല്യാണത്തണ്ട് ടൂറിസം കേന്ദ്രത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സുരക്ഷയൊരുക്കി കാൽവരിമൗണ്ട് വനസംരക്ഷണ സമിതിയിലെ വനിതകൾ. ആറുപേരാണ് കല്യാണത്തണ്ട് ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്ന സ്ത്രീകൾക്ക് താങ്ങുംതണലുമായി പ്രവർത്തിക്കുന്നത്. മൂന്നുപേർ വീതം എപ്പോഴും ഡ്യൂട്ടിയിലുണ്ട്. ഇതിൽ ഒരാൾ വനം വകുപ്പിെൻറ വനിത ഫോറസ്റ്ററാണ്. രണ്ടുപേർ വനസംരക്ഷണ സമിതി അംഗങ്ങളും. ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇവിടം സന്ദർശിക്കാനെത്തുന്നത്. അയ്യപ്പൻകോവിൽ റേഞ്ചിെൻറ പരിധിയിൽ വരുന്നതാണ് കാൽവരിമൗണ്ട് കല്യാണത്തണ്ട് ടൂറിസ്റ്റ് കേന്ദ്രം. ശരാശരി ദിവസം 400 പേർ വീതം സന്ദർശിക്കാനെത്തുന്നു. മുതിർന്നവർക്ക് 20 രൂപയാണ് ഫീസ്. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ്. ചെറുതോണിയിൽനിന്ന് ഒമ്പത് കിലോമീറ്ററും കട്ടപ്പനയിൽനിന്ന് 16 കിലോമീറ്ററുമാണ് ദൂരം. ഇവിടെ ഉയർന്നുവരുന്ന പൂന്തോട്ടം പരിപാലിക്കുന്നതും വനസംരക്ഷണ സമിതിയിലെ ഈ വനിതകളാണ്. 'അമ്പിളിക്കണ്ണന്‍' മൂന്നാറില്‍ മൂന്നാര്‍: അമ്പിളിക്കണ്ണന്‍ ചിത്രശലഭം മൂന്നാര്‍ ടൗണില്‍. വടക്കേ അമേരിക്ക, യു.എസ്, മെക്സിേകാ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രം സാധാരണയായി കണ്ടുവരുന്ന നിശാശലഭത്തെ മൂന്നാര്‍ ടൗണിന് സമീപം ജി.എച്ച് റോഡിന് സമീപത്തുള്ള കെട്ടിടത്തിൽ കണ്ടെത്തി. ലൂണാ മോത്ത് എന്നപേരില്‍ അറിയപ്പെടുന്ന ചിത്രശലഭം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. മലയാളത്തില്‍ ഇവ അമ്പിളിക്കണ്ണന്‍ എന്നാണ് അറിയപ്പെടുന്നത്. ചിറകുകളില്‍ കണ്ണിലെ കൃഷ്ണമണിപോലെ അടയാളങ്ങള്‍ മൂലമാണ് ഇവ ഇങ്ങനെ അറിയപ്പെടുന്നത്. നിശാശലഭങ്ങളില്‍ വലുപ്പം കൂടിയതാണിത്. ചിറകിെൻറ അരികില്‍ ബ്രൗണ്‍ നിറത്തിലുള്ള വരകളും തലയുടെഭാഗത്ത് തെങ്ങിെൻറ ഓലയോട് സാമ്യമുള്ള കൊമ്പുകളുമുണ്ട്. ഇളം പച്ചനിറവും അതിനോട് ചേര്‍ന്നിരിക്കുന്ന വെള്ളനിറവും അഴക് വർധിപ്പിക്കുന്നു. കറുപ്പ്, ചുവപ്പ്, മഞ്ഞ നിറങ്ങളും കൂടുതല്‍ മനോഹരമാക്കുന്നു. ദേഹമൊട്ടാകെ പഞ്ഞിപോലെ തോന്നിപ്പിക്കുന്ന് മൃദുവായ ഭാഗങ്ങളുമുണ്ട്. മറ്റ് ചിത്രശലഭങ്ങളെ അപേക്ഷിച്ച് ആകാരത്തിലും പ്രത്യേകതയുണ്ട്. ചിറകിെൻറ അടിവശം നീണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.