ഗാന്ധിനഗർ (കോട്ടയം): രോഗി ഉണർന്നിരിക്കെ തലച്ചോറിലെ ട്യൂമർ നീക്കം ചെയ്ത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്ക് അപൂർവനേട്ടം. കുട്ടനാട് വെളിയനാട് സുദേവനാണ് (46) അപൂർവ ശസ്ത്രക്രിയക്ക് വിധേയനായത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗമാണ് ഈ അപൂർവ ശസ്ത്രക്രിയനടത്തിയത്. ഒന്നരമാസം മുമ്പായിരുന്നു തലവേദനയും ഛർദിലും ഉണ്ടായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സെക്കത്തിയത്. സ്കാനിങ് ഉൾപ്പെടെ വിദഗ്ധ പരിശോധനയിലാണ് തലച്ചോറിൽ ട്യൂമർ ആണെന്ന് കണ്ടെത്തിയത്. പൂർണമായി അനസ്തേഷ്യ നൽകി ശസ്ത്രക്രിയ നടത്തിയാൽ ശരീരഭാഗത്തിന് തളർച്ച ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ വിലയിരുത്തി. ഇത് ഒഴിവാക്കാനായി രോഗിയെ ഉണർത്തി സംസാരിപ്പിച്ചും കൈകാലുകൾ ഒരേസമയം ചലിപ്പിച്ചുകൊണ്ടുമായിരുന്നു ശസ്ത്രക്രിയ. രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ന്യൂറോ സർജറി മേധാവി ഡോ. പി.കെ. ബാലകൃഷ്ണെൻറ നേതൃത്വത്തിൽ ഡോ. വിനു വി. ഗോപാൽ, ഡോ. ടിനു രവി, ഡോ. ഗിരീഷ്, ഡോ. ഷാജു മാത്യു, ഡോ. ഫിലിപ് ഐസക്, ഡോ. അരുൺ കെ. ബാബു, ഡോ. രാസ്വി, ഡോ. നിഖിൽ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ശോഭ, ഡോ. ഡെന്നീസ്, ഡോ. മനു, ഡോ. സൂസൻ, ഡോ. നീനു, നഴ്സ്മാരായ ജ്യോതി, വൈശാഖ് എന്നിവരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.