കുഞ്ഞ്​ കരഞ്ഞു; കാട്ടാന പിൻവാങ്ങി

മറയൂർ: വെട്ടുകാട് ഭാഗത്തായി വഴിയാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ച കാട്ടാന കുഞ്ഞി​െൻറ കരച്ചിലിനെത്തുടർന്ന് പിൻവാങ്ങി. കാന്തല്ലൂർ പുത്തൂർ സ്വദേശി ഗണേശൻ (32), മകൻ മണി (മൂന്ന്) എന്നിവരെയാണ് ബുധനാഴ്ച വൈകീട്ട് ഏഴോടെ മറയൂർ -കാന്തല്ലൂർ റോഡിൽ ഇരുചക്ര വാഹനത്തിൽ യാത്രചെയ്യേവ കാട്ടാന ആക്രമിക്കാൻ ശ്രമിച്ചത്. കോവിൽക്കടവിൽനിന്ന് കാന്തല്ലൂരിലേക്ക് പോകുംവഴി വെട്ടുകാട് ഭാഗത്ത് ചെടികളുടെ ഇടയിൽനിന്ന് ഇറങ്ങിവന്ന ആനയെ കണ്ട് ഗണേശൻ വാഹനം തിരിക്കാൻ ശ്രമിച്ചപ്പോൾ ഇരുചക്ര വാഹനത്തി​െൻറ അടിയിൽ കാലുകൾ കുടുങ്ങി വീഴുകയായിരുന്നു. എഴുന്നേൽക്കാൻ കഴിയാതെ വീണ ഗണേഷ​െൻറ അടുത്തെത്തിയ കാട്ടാന കുഞ്ഞി​െൻറ നിലവിളി കേട്ടാകാം പിൻവാങ്ങുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.