കോട്ടയം: എസ്.എസ്.എൽ.സി വിജയശതമാനത്തിൽ ജില്ല മുന്നേറ്റം നടത്തിയെങ്കിലും സംസ്ഥാനതലത്തിൽ വിജയത്തിളക്കത്തിന് മങ്ങൽ. കഴിഞ്ഞവർഷം രണ്ടാം സ്ഥാനത്തായിരുന്ന ജില്ല, ഇത്തവണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 98.91ശതമാനമാണ് വിജയം. 98.21 ആയിരുന്നു കഴിഞ്ഞവർഷത്തെ ജില്ലയിലെ വിജയശതമാനം. ഇത്തവണ വിജയശതമാനം വർധിച്ചെങ്കിലും രണ്ടാം സ്ഥാനം നിലനിർത്താനായില്ല. ജില്ലയിൽ പരീക്ഷ എഴുതിയ 20,986ൽ 20,757 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. മൊത്തം വിജയികളിൽ 10497 ആൺകുട്ടികളും 10260 പെൺകുട്ടികളുമാണ്. കോട്ടയം വിദ്യാഭ്യാസ ജില്ലയിൽനിന്നാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉപരിപഠനയോഗ്യത നേടിയത്-8185. കാഞ്ഞിരപ്പള്ളി- 5539, പാലാ-3513, കടുത്തുരുത്തി-3520 എന്നിങ്ങനെയാണ് മറ്റ് വിദ്യാഭ്യാസ ജില്ലകളിലെ വിജയികളുെട എണ്ണം. ഇതിൽ 1432 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കി. ഇതിൽ 66 വിദ്യാർഥികൾ സർക്കാർ സ്കൂളിൽ പഠിച്ചവരാണ്. എയ്ഡഡ് സ്കൂളിൽ പഠിച്ച 1213 പേരും അൺ എയ്ഡഡ് സ്കൂളിൽ പഠിച്ചവരിൽ 153 വിദ്യാർഥികളും സമ്പൂർണ എ പ്ലസ് പട്ടികയിലുണ്ട്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരിൽ പെൺകുട്ടികളാണ് മുന്നിൽ -993 പേർ. 439 ആൺകുട്ടികളാണ് സമ്പൂർണ എ പ്ലസുകാർ. പാലാ-321, കാഞ്ഞിരപ്പള്ളി-338, കോട്ടയം-482, കടുത്തുരുത്തി-291 എന്നിങ്ങനെയാണ് വിദ്യാഭ്യാസ ജില്ലകളിലെ എ പ്ലസ് നേടിയവരുടെ എണ്ണം. എസ്.സി/എസ്.ടി വിഭാഗത്തിൽ 51വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കി. 167 സ്കൂളുകൾ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ച് കരുത്തുകാട്ടി. 47 സർക്കാർ സ്കൂളുകൾ, എയ്ഡഡ്-101, അൺ എയ്ഡഡ്-19 എന്നിങ്ങനെയാണ് നൂറുശതമാനം േനടിയ സ്കൂളുകൾ. കുറിച്ചി എ.വി.എച്ച്.എസാണ് ജില്ലയിൽ വിജയശതമാനത്തിൽ എറ്റവും പിന്നിൽ -78.46. കഴിഞ്ഞവർഷം സംസ്ഥാനതലത്തിൽ ഏറ്റവും ഉയർന്ന വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ലയെന്ന നേട്ടം കടുത്തുരുത്തിയാണ് സ്വന്തമാക്കിയതെങ്കിൽ ഇത്തവണ പിന്നിലായി. മൂവാറ്റുപുഴക്കാണ് ഇത്തവണ ഒന്നാം സ്ഥാനം. -99.82. പാലാക്കാണ് രണ്ടാം സ്ഥാനം-99.52. കടുത്തുരുത്തി മൂന്നാമതായി-99.49. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് കോട്ടയം എ.ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നായിരുന്നു. 428 പേർ പരീക്ഷ എഴുതിയതിൽ 413 പേരും വിജയിച്ചു. ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതിയത് വടക്കേക്കര ഗവ.എച്ച്.എസ്.എസിലായിരുന്നു-അഞ്ചുപേർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.