ഇരട്ടിമധുരമായി തിരുവഞ്ചൂർ ഗവ.ചിൽഡ്രൻസ് ഹോം

കോട്ടയം: തിരുവഞ്ചൂർ ഗവ. ചിൽഡ്രൻസ് ഹോമിനെ സന്തോഷത്തിലാഴ്ത്തി എസ്.എസ്.എൽ.സി ഫലം. ഇവിടെ നിന്ന് പരീക്ഷ എഴുതിയ 13ൽ 12 പേരും ഉപരിപഠനത്തിന് യോഗ്യതനേടി. സംസ്ഥാനത്തെ ഏറ്റവും മികച്ച ചിൽഡ്രൻസ് ഹോമിനുള്ള പുരസ്‌കാരനേട്ടത്തിന് പിന്നാലെയെത്തിയ വിജയം ഇവർക്ക് ഇരട്ടിമധുരവുമായി. ബാലവേലയിൽനിന്ന് മോചിതരായവർ, തെരുവിൽ അലയുന്നവർ, ആരോരുമില്ലാത്തവർ, മോശപ്പെട്ട ജീവിതചുറ്റുപാടിൽ കുറ്റവാളികളായി മാറിയവർ തുടങ്ങിയ കുട്ടികളാണ് ഇവിടത്തെ അന്തേവാസികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.