തൊടുപുഴ: കഞ്ചാവുമായി രണ്ടുയുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇടവെട്ടി വലിയജാറത്തിന് സമീപത്തുനിന്ന് കുമ്മംകല്ല് കണ്ണിമറ്റത്തിൽ അസ്ഹർ ജമാൽ (20), വടക്കുംമുറി ഭാഗത്തുനിന്ന് ആർപ്പാമറ്റം അന്തീനാട് അൻസൽ നാസർ (21) എന്നിവരെയാണ് പിടികൂടിയത്. അസ്ഹറിെൻറ പക്കൽനിന്ന് 15 ഗ്രാമും അൻസലിൽനിന്ന് 10 ഗ്രാമും കഞ്ചാവ് കണ്ടെടുത്തു. തൊടുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എച്ച്. യൂസഫ്, എ.ഇ.ഐ ഫ്രാൻസിസ് ജോസഫ്, സി.ഇ.ഒമാരായ അഗസ്റ്റിൻ ജോസഫ്, വി.എസ്. അനീഷ്, പി.ബി. അനൂപ്, വി.എ. സിറാജുദ്ദീൻ, ജസ്മോൻ ജയിംസ്, സാജു ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എ.എസ്.ഐക്ക് സസ്പെൻഷൻ തൊടുപുഴ: ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത് പണം തട്ടാൻ ശ്രമിച്ചെന്ന കേസ് നേരിടുന്ന എ.എസ്.ഐയെ സസ്‌പെൻഡ് ചെയ്തു. ജില്ല ക്രൈം റെക്കോഡ്‌സ് ബ്യൂറോയിൽ പ്രവർത്തിച്ച ഗ്രേഡ് എ.എസ്.ഐ ഇസ്മായിലിനെയാണ് ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. ഔദ്യോഗിക വേഷത്തിലെത്തി 24.35 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിലാണ് അന്വേഷണം. തൃശൂരിലാണ് നടപടിക്കാസ്പദമായ സംഭവം നടന്നത്. ........................???????????????? നെടുങ്കണ്ടം: ഉപജില്ലയിൽ നൂറുശതമാനം വിജയം കൊയ്ത അഞ്ച് സ്കൂളിൽ മൂന്നും സർക്കാർ വിദ്യാലയങ്ങൾ. നെടുങ്കണ്ടം, ഉടുമ്പൻചോല, ചോറ്റുപാറ ഗവ. സ്കൂളുകളാണ് നേട്ടം കൊയ്തത്. ഒപ്പം രാമക്കൽമേട് സേക്രഡ് ഹാർട്ട്, കരുണാപുരം എൻ.എസ്.എസ് സ്കൂളുകളും നൂറുശതമാനത്തിെൻറ ഉടമകളായി. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ കല്ലാർ ഗവ. സ്കൂളിൽ 97 ശതമാനവും നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിൽ 99.5 ശതമാനവും വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. പാറത്തോട് ഗവ. സ്കൂളിൽ 90 ശതമാനം വിജയമുണ്ടായി 17 വിദ്യാർഥികളിൽ 15 പേരും വിജയം കരസ്ഥമാക്കി. 140 പേർ പരീക്ഷ എഴുതിയ ചെമ്മണ്ണാർ സെൻറ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 138 പേർ വിജയിച്ചു. 13 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 113 പേർ പരീക്ഷ എഴുതിയ കുഴിത്തൊളു ദീപ ഹൈസ്കൂളിൽ 112 പേർ വിജയിച്ചു. അഞ്ചുപേർക്ക് എ പ്ലസ് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.