എരുമേലി: മലയോര മേഖലയായ എരുമേലി ഗ്രാമപഞ്ചായത്തിലെ മൂന്ന് സ്‌കൂളുകള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടി. എരുമേലി ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളും മുട്ടപ്പള്ളി തിരുവള്ളുവര്‍ ഹൈസ്‌കൂളും തുടര്‍ച്ചയായ ആറാം തവണ നൂറുശതമാനം വിജയം കരസ്ഥമാക്കിയപ്പോള്‍ സെൻറ് മേരീസ് ഹൈസ്‌കൂള്‍ ഉമ്മിക്കുപ്പ നാലാം തവണ നൂറുശതമാനം വിജയം കരസ്ഥമാക്കി. സെൻറ് മേരീസ് ഹൈസ്‌കൂളില്‍ ആറ് വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കി. ഏറ്റവുമധികം വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയ രണ്ട് സ്‌കൂളുകളാണ് എരുമേലി സെൻറ് തോമസ് ഹൈസ്‌കൂളും കണമല സാന്തോം ഹൈസ്‌കൂളും. മധ്യവയസ്കൻ വെട്ടേറ്റുമരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ പാലാ: സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്തർക്കത്തെത്തുടർന്ന് മധ്യവയസ്കൻ വെട്ടേറ്റുമരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. പൂവരണി പുറത്തേൽ ജോസിനെയാണ്(58) പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലാ പൂവരണി കിഴവറപ്പള്ളിൽ സഖറിയ ചാക്കോയാണ് (കുട്ടി, 56) വെട്ടേറ്റ് മരിച്ചത്. ജോസും സഖറിയയും ചേർന്ന് രാവിലെമുതൽ മദ്യപാനം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വാക്കേറ്റമുണ്ടായതിനെ തുടർന്ന് ജോസ് കത്തികൊണ്ട് വെട്ടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സഖറിയയുടെ കഴുത്തിനാണ് വെട്ടേറ്റത്. സംഭവശേഷം ഓടിരക്ഷപ്പെട്ട ജോസിനെ സമീപ പുരയിടത്തിൽ നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.