അകക്കണ്ണി​െൻറ വെളിച്ചത്തില്‍ മികച്ച വിജയവുമായി സീതാലക്ഷമി

കാഞ്ഞിരപ്പള്ളി: ജന്മന ഇരുളി​െൻറ ലോകത്തെങ്കിലും അകക്കണ്ണി​െൻറ വെളിച്ചത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടി സീതാലക്ഷമി. ആറ് എ പ്ലസും മൂന്ന് എ യും ഒരു ബി പ്ലസും നേടിയാണ് വിജയം സ്വന്തമാക്കിയത്. സ്‌ക്രൈബി​െൻറ സഹായത്തോടെയാണ് സീതാലക്ഷ്മി പരീക്ഷയെഴുതിയത്. ആലപ്പുഴ ശ്രീകണ്ഠമംഗലം ചാലപ്പുഴ തുണ്ടത്തിക്കരി ഹരിദാസ്-ലൈജു ദമ്പതികളുടെ മകളാണ്. പൂര്‍ണമായും കാഴ്ചശേഷിയില്ലാത്ത സീതാലക്ഷ്മി ഒന്നാം ക്ലാസുമുതല്‍ ഏഴുവരെ കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലാണ് പഠിച്ചത്. ഹൈസ്‌കൂള്‍ പഠനത്തിനായി കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹൈസ്‌കൂളിലെത്തിയെങ്കിലും അസീസി ആശ്രമത്തില്‍ അന്തേവാസിയായി തുടരുകയായിരുന്നു. പഠനത്തോടൊപ്പം ശാസ്ത്രീയ സംഗീതം, ദേശഭക്തിഗാനം, ഉപകരണസംഗീതം എന്നിവയില്‍ സംസ്ഥാന സ്‌പെഷല്‍ കലോത്സവത്തില്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഏഴാം ക്ലാസുവരെ 40 പേരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഏഴുപേരും ഇവിടെ അന്തേവാസികളായുണ്ട്. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്. 1968ല്‍ തലയോലപ്പറമ്പിനുസമീപം അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റി​െൻറ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച അസീസി അന്ധവിദ്യാലയം 1993ലാണ് കാളകെട്ടിയില്‍ തുടങ്ങിയത്. ഇവിടത്തെ വിദ്യാര്‍ഥികളായിരുന്ന സ്വാതി, അജു, സഹോദരങ്ങളായ അനുഷ, അഞ്ജുഷ എന്നിവര്‍ കഴിഞ്ഞവര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു. കടുത്തുരുത്തി വിദ്യാഭ്യാസജില്ലക്ക് 99.49 ശതമാനം വിജയം കടുത്തുരുത്തി: എസ്.എസ്.എൽസി പരീക്ഷയിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലക്ക് 99.49 വിജയം. പരീക്ഷയെഴുതിയ 3561ൽ 3543 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഗവ.സ്കൂളുകളിൽ പരീക്ഷയെഴുതിയ 706ൽ 694 പേർ വിജയിച്ചു. സൗജന്യ നിയമസഹായ ക്ലിനിക് കാഞ്ഞിരപ്പള്ളി: താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റി, സ്വരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സൗജന്യ നിയമസഹായ ക്ലിനിക് 15ന് കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡില്‍ ഐ.സി.ഐ.സി.ഐ ബാങ്കിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വരുമയുടെ ഓഫിസില്‍ നടക്കും. നിയമസഹായം ആവശ്യമുള്ളവര്‍ക്ക് അദാലത്തില്‍ പരിഗണിക്കാനും പരാതി നൽകാനും സംശയങ്ങള്‍ക്ക് വിദഗ്ധ അഭിഭാഷകരുടെയും പാരാ ലീഗല്‍ വളൻറിയര്‍മാരുടെയും സേവനം സൗജന്യമായി ലഭിക്കും. ഏതുവിഷയവുമായി ബന്ധപ്പെട്ട പരാതിയും അദാലത്തില്‍ പരിഗണിക്കും. ലീഗല്‍ ക്ലിനിക്കില്‍ പരിഗണിക്കേണ്ട നിയമസേവനങ്ങള്‍ക്കായി വെള്ളിയാഴ്ചമുതൽ 10വരെ സ്വരുമയുടെ ഓഫിസില്‍ പൊതുജനങ്ങള്‍ക്ക് അപേക്ഷിക്കാം. ഫോൺ: 8111928361
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.