പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമം: മൂന്നുപേർ അറസ്​റ്റിൽ

കറുകച്ചാൽ: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ചമ്പക്കര ആനക്കല്ലുങ്കൽ പ്രസാദ് (46), കോട്ടമുറി പുതുപ്പറമ്പിൽ സന്ദീപ് (23), ആശ്രമംപടി ഇരുപ്പിക്കൽ ശ്രീജു (22) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29നായിരുന്നു സംഭവം. മേസ്തിരിമാരായ പ്രതികൾ ഇവർ നിർമിച്ച വീടി​െൻറ പാലുകാച്ചൽ ചടങ്ങിനുപോയ ശേഷം പെൺകുട്ടിയുടെ വീടിനു സമീപം ഇരുന്ന് മദ്യപിക്കുകയും വീട്ടിൽ ഒറ്റക്കായിരുന്ന പെൺകുട്ടിയെ മുറിക്കുള്ളിൽ കയറി കടന്നുപിടിക്കുകയുമായിരുന്നു. പെൺകുട്ടി പുറത്തേക്കിറങ്ങി ഓടുകയും പിന്നീട് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ പെൺകുട്ടിയുടെ മാതാവ് കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മുറിവ് ഗുരുതരമല്ല. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. വ്യാഴാഴ്ച ഇവരെ മൂന്നുപേരെയും ചമ്പക്കരയിൽനിന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. തീക്കോയി ടെക്‌നിക്കല്‍ സ്‌കൂളിനും നൂറുശതമാനം വിജയം ഈരാറ്റുപേട്ട: സാങ്കേതിക വിദ്യാഭ്യാസ വകുപ്പി​െൻറ കീഴിലുള്ള തീക്കോയി ഗവ. ടെക്‌നിക്കല്‍ സ്‌കൂളിന് തുടര്‍ച്ചയായ 15ാം വര്‍ഷവും ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടി. വിദ്യാർഥികളെ പി.ടി.എ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.