കോട്ടയം: സന്നദ്ധ സംഘടനായ റീച്ച് വേൾഡ് വൈഡിെൻറ നേതൃത്വത്തിൽ അനാഥരായ കുട്ടികൾക്കായി 'എ ഡേ ടു സെലിബ്രേറ്റ്' പരിപാടി സംഘടിപ്പിച്ചു. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് കുട്ടികൾക്കൊപ്പം ആഘോഷത്തിൽ പങ്കാളിയായി. അനാഥരും രോഗങ്ങളാൽ ക്ലേശത അനുഭവിക്കുന്നതുമായ 300ഓളം കുട്ടികൾക്കായാണ് പരിപാടി ഒരുക്കിയത്. സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നിൽ നിൽക്കുന്ന കുട്ടികളെ കോട്ടയത്തെ വിൻസർ കാസിൽ ഹോട്ടലിൽ എത്തിച്ചായിരുന്നു പരിപാടി. ആശംസനേരാൻ ജില്ല പൊലീസ് മേധാവി എത്തിയതോടെ കുട്ടികൾ ആവേശത്തിലായി. റീച്ച് വേൾഡ് വൈഡ് സി.എഫ്.ഒ റോണക് മാത്യു, പ്രോഗ്രാം കോഒാഡിനേറ്റർ ആഗ്രഹ് മുരളി എന്നിവർ നേതൃതം നൽകി. കുറ്റിപ്ലാങ്ങാട് സർക്കാർ സ്കൂളിന് 11ാംതവണയും നൂറുശതമാനം വിജയം മുണ്ടക്കയം: പരാധീനതകള്‍ക്കിടയിലും കുറ്റിപ്ലാങ്ങാട് സര്‍ക്കാര്‍ സ്‌കൂളിന് 11ാം തവണയും നൂറുശതമാനം വിജയം. വിദ്യാർഥികളെയും അധ്യാപകരെയും പിടി.എ യോഗം അനുമോദിച്ചു. മേഖലയിൽ പത്തുവര്‍ഷമായി സെൻറ് ആൻറണീസ് ഹൈസ്‌കൂളും മുക്കുളം സെൻറ് ജോര്‍ജ് ഹൈസ്‌കൂളും നൂറു ശതമാനം വിജയം നേടിവരുന്നു. 29 എ പ്ലസും സെൻറ് ആൻറണീസിന് നേടാനായി. ഏന്തയാര്‍ ജെ.ജെ. മര്‍ഫി സ്‌കൂൾ പത്ത് എ പ്ലസ് അടക്കം നൂറുശതമാനം വിജയം നേടി. കുഴിമാവ് സര്‍ക്കാര്‍ സ്‌കൂളിന് 99 ശതമാനം വിജയമാണ് ലഭിച്ചത്. കോരുത്തോട് സി.കെ.എം ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ 17 എ പ്ലസ് ലഭിച്ചു.116 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ ഏഴുപേര്‍ പരാജയപ്പെട്ടു. കൂട്ടിക്കല്‍ സെൻറ് ജോര്‍ജ് എച്ച്.എസിന് ആറാം തവണയും നൂറുശതമാനം വിജയം നേടാനായി. ഏഴുപേര്‍ എ പ്ലസ് നേടി. പാലാ: പാലാ വിദ്യാഭ്യാസ ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷക്ക് റെക്കോഡ് വിജയശതമാനം. 99.52 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞവർഷം 98.90 ശതമാനമായിരുന്നു. 2016ൽ 99.31 ശതമാനം നേടിയതാണ് പാലായുടെ നിലവിലുള്ള റെക്കോഡ്. സംസ്ഥാന തലത്തിൽ മികച്ച മൂന്നാമത്തെ വിജയശതമാനമാണ് പാലായുേടതെന്ന് വിദ്യാഭ്യാസ ജില്ല ഓഫിസർ സി.എം. തങ്കച്ചൻ അറിയിച്ചു. ഇത്തവണ 3530 എസ്.എസ്.എൽ.സി പരീക്ഷയെഴുതിയതിൽ 3517 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 17 പേർ മാത്രമാണ് പരാജയപ്പട്ടത്. വിദ്യാഭ്യാസ ജില്ലയിലാകെ 37 എയ്ഡഡ് സ്കൂളും രണ്ട് ടെക്നിക്കൽ സ്കൂളും ഏഴ് ഗവ. സ്കൂളും അഞ്ച് അൺ എയ്ഡഡ് സ്കൂളുമാണ് കുട്ടികളെ പരീക്ഷക്കിരുത്തിയത്. 40 സ്കൂൾ നൂറുശതമാനം വിജയം നേടി. വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ ഗവ. സ്കൂളുകളും നൂറുശതമാനം വിജയം നേടി. പട്ടികജാതി-വർഗ വിഭാഗത്തിലുള്ള ഒമ്പത് കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടാനായി. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ പാലാ സെൻറ് മേരീസ് ജി.എച്ച്.എസിലെ 248 കുട്ടികളും വിജയിച്ചു. ഏറ്റവും കുറച്ച് കുട്ടികളെ പരീക്ഷക്കിരുത്തിയ ഏറ്റുമാനൂർ ഗവ. ഗേൾസ് എച്ച്.എസിലെ 10 കുട്ടികളെയും വിജയിച്ച് നൂറുശതമാനം നേടി. മികച്ച വിജയത്തിനുപിന്നിൽ പ്രവർത്തിച്ച ഹെഡ്മാസ്റ്റർമാരെയും ഉദ്യോഗസ്ഥരെയും അധ്യാപകരെയും വിദ്യാർഥികളെയും പി.ടി.എ പ്രവർത്തകരെയും സി.എം. തങ്കച്ചൻ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.