സി.ഐ.ടി.യു സംസ്ഥാന ജനറൽ കൗൺസിലിന് ഇന്ന് പത്തനംതിട്ടയിൽ തുടക്കം

പത്തനംതിട്ട: സി.ഐ.ടി.യു സംസ്ഥാന ജനറൽ കൗൺസിൽ യോഗം വെള്ളിയാഴ്ച പത്തനംതിട്ടയിൽ ആരംഭിക്കും. വൈകീട്ട് അഞ്ചിന് തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന റാലിയോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷതവഹിക്കും. ജില്ല സ്റ്റേഡിയത്തിന് 100 മീറ്റർ ചുറ്റളവിൽ എത്തി പ്രവർത്തകർ റാലിയായി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കും. ജനങ്ങൾക്കുണ്ടാകുന്ന അസൗകര്യം പരിഗണിച്ച് ടൗൺ ചുറ്റിയുള്ള പ്രകടനം ഒഴിവാക്കി. ഭാരവാഹികളടക്കം 416 കൗൺസിൽ അംഗങ്ങളാണ് പങ്കെടുക്കുന്നത്. ശനിയാഴ്ച രാവിലെ ഒമ്പതിന് സ​െൻറ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ കൗൺസിൽ യോഗം സി.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി എളമരം കരീം പ്രവർത്തന റിപ്പോർട്ടും ദേശീയ വൈസ് പ്രസിഡൻറ് എ.കെ. പദ്മനാഭൻ സംഘടനാറിപ്പോർട്ടും അവതരിപ്പിക്കും. ഞായറാഴ്ച വൈകീട്ട് ആറിന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.