പത്തനംതിട്ട: മലപ്പുറം പ്രസ് ക്ലബിൽ കടന്നുകയറിയ ആർ.എസ്.എസ് പ്രവർത്തകർ ചന്ദ്രിക ഫോട്ടോഗ്രാഫർ ഫുവാദിനെ മർദിച്ച നടപടിയിൽ കേരള പത്രപ്രവർത്തക യൂനിയൻ-കെ.യു.ഡബ്ല്യു.ജെ ജില്ല ഘടകം പ്രതിഷേധിച്ചു. ലോക പത്രസ്വാതന്ത്ര്യദിനത്തിൽ മാധ്യമപ്രവർത്തകരുടെ ആസ്ഥാനമന്ദിരത്തിൽ കടന്നുകയറി നടത്തിയ ആക്രമണം ഏറെ അപലപനീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഇലന്തൂർ പരിയാരം സർവിസ് സഹകരണബാങ്കിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമാണവുമായി ബന്ധപ്പെട്ട വാർത്തശേഖരണത്തിന് പോയ ഏഷ്യാനെറ്റ് കാമറമാൻ എം. സുഭാഷിനെ കൈയേറ്റം ചെയ്ത നടപടിയെയും പ്രസ് ക്ലബിൽ ചേർന്ന മാധ്യമപ്രവർത്തകരുടെ യോഗം അപലപിച്ചു. പ്രസിഡൻറ് ബോബി എബ്രഹാം അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബിജു കുര്യൻ, മാധ്യമം ജേണലിസ്റ്റ് യൂനിയൻ വൈസ് പ്രസിഡൻറ് എം.ജെ. ബാബു, സജിത് പരമേശ്വരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.