പത്തനംതിട്ട: ജില്ലയിൽ െഡങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്കക്ക് കാരണമാകുന്നു. സാധാരണ േമയ്, ജൂൺ, ജൂലൈ മാസങ്ങളിലാണ് െഡങ്കിപ്പനി കണ്ടു വരുന്നതെങ്കിൽ ഇത്തവണ ജില്ലയിൽ നേരേത്ത രോഗം എത്തി. ഇൗ വർഷം ഇതുവരെ 49 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സതേടി. അടുത്ത ഘട്ടത്തിലും െഡങ്കിപ്പനി നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ സാഹചര്യം ഗുരുതരമാകുമെന്ന ആശങ്ക ആരോഗ്യവകുപ്പിനുണ്ട്. കഴിഞ്ഞവർഷം ആദ്യ നാലുമാസം 19 െഡങ്കി കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തിടത്താണ് ഇത്തവണ 49 പേർ ആശുപത്രികളിൽ ചികിത്സതേടിയത്. വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും ശനിയാഴ്ചകളിൽ ഒാഫിസ് പരിസരങ്ങളിലും ഞായറാഴ്ചകളിൽ വീട്ടുപരിസരങ്ങളിലും നടത്തിവന്ന 'ഡ്രൈ ഡേ' ആചരണം നിലച്ചത് കൂത്താടി വളരാൻ കാരണമായതായി ജില്ല മെഡിക്കൽ ഒാഫിസർ ഡോ.എ.എൽ. ഷീജ പറഞ്ഞു. തോട്ടം മേഖലയിലും കൂത്താടി വലിയതോതിൽ വളരുന്നതായി പരിശാധനയിൽ കണ്ടു. മന്തും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇൗ വർഷം 63 പേർക്ക് മന്ത് സ്ഥിരീകരിച്ചു. കഴിഞ്ഞവർഷം 145 പേർക്കായിരുന്നു മന്ത്. ഇതര സംസ്ഥാന തൊഴിലാളികളിലാണ് രോഗം കണ്ടതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.