ആദിവാസി യുവാവിനെ മരത്തില്‍ കെട്ടിയിട്ട്​ മര്‍ദിച്ചതായി പരാതി

മുണ്ടക്കയം: ആദിവാസി യുവാവിനെ പരിസരവാസികള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. കൊമ്പുകുത്തി കൊട്ടാരത്തില്‍ സുനിലി‍നെയാണ്(47) പരിക്കുകളോടെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ സുനിലും അയല്‍വാസികളായ മറ്റു രണ്ടുപേരുമായി വാക്കേറ്റവും ൈകയാങ്കളിയും നടന്നു. ഇതേച്ചൊല്ലി വൈകീട്ട് ആറുമണിയോടെ സുനിലി​െൻറ വീട്ടിലെത്തിയ എതിര്‍ കക്ഷികള്‍ സുനിലുമായി സംഘട്ടനമുണ്ടായി. ഭാര്യയുടെയും പതിനഞ്ചും പന്ത്രണ്ടും വയസ്സുള്ള കുട്ടികളുടെയും മുന്നിൽവെച്ച് സുനിലിനെ പ്ലാസ്‌റ്റിക് കയര്‍ ഉപയോഗിച്ച് കൈയിൽ കെട്ടി സമീപത്തെ മരത്തില്‍ ബന്ധിക്കുകയായിരുെന്നന്ന് സുനില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. പിന്നീട് ഇവര്‍ പൊലീസിനെ വിവരം അറിയിച്ചു. മര്‍ദനത്തില്‍ അവശനായ സുനിലിനെ ഭാര്യയും മക്കളും ചേര്‍ന്ന് കെട്ടഴിച്ച് മോചിപ്പിച്ചു. മുണ്ടക്കയം പൊലീസെത്തി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യം-കഞ്ചാവ് ലഹരിക്കടിമയായ സുനില്‍ അയല്‍വാസികളെ മര്‍ദിച്ചതായി പറയുന്നു. മര്‍ദനത്തില്‍ പുതുപ്പറമ്പില്‍ ബാലകൃഷ്ണന് പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ട്. എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമാണന്നും ഭാര്യയെ കൊല്ലാന്‍ ശ്രമം നടത്തിയതും പൊതുസ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയതുമടക്കം നിരവധി കേസില്‍ സുനില്‍ പ്രതിയാെണന്നും മുണ്ടക്കയം പൊലീസ് പറഞ്ഞു. സംഭവത്തില്‍ സുനിലിനെതിരെയും സുനിലിനെ മര്‍ദിച്ചവര്‍ക്കെതിരെയും കേസെടുത്തതായി എസ്.ഐ അനൂപ് ജോസ് അറിയിച്ചു. എന്നാല്‍, മലയരയ ആദിവാസി വിഭാഗത്തില്‍പെട്ടയാളെ മര്‍ദിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ മടിക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. സംഭവത്തിനുപിന്നില്‍ സി.പി.എം പ്രവര്‍ത്തകരാെണന്നും ആരോപണമുണ്ട്. മര്‍ദനത്തില്‍ സുനിലി​െൻറ പുറത്തും മുഖത്തിനും പരിക്കേറ്റിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.