അടിമാലി: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിെൻറ (കെ.എ.എസ് ) നിയമനനടപടി ത്വരിതപ്പെടുത്തണമെന്ന് എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സിവിൽ സർവിസിനെ ശാക്തീകരിക്കാനും വികസിതകേരളമെന്ന മുദ്രാവാക്യം പ്രാവർത്തികമാക്കാനും ഇത് ആവശ്യമാണ്. ആറ് പതിറ്റാണ്ട് വിവിധ കാരണങ്ങളാൽ നടപ്പാക്കാൻ കഴിയാതിരുന്നതാണ് ഇടതു ഭരണത്തിൽ ഒരു വർഷംകൊണ്ട് യാഥാർഥ്യമാക്കിയത്. ജനങ്ങളുടെ ആവശ്യങ്ങൾ സമയബന്ധിതമായി നിറവേറ്റാൻ കഴിയുന്നില്ലെന്ന ആക്ഷേപം പരിഹരിക്കാൻ കേരള അഡ്മിനിസ്േട്രറ്റിവ് സർവിസ് സഹായകമാകും. യു.ഡി.എഫ് സർക്കാർ കെ.എ.എസ് നടപ്പാക്കാൻ സമിതിയെ നിയോഗിച്ചിരുന്നു. സംഘടനകളുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി നൽകിയ സമിതിയുടെ ശിപാർശകൾ സർക്കാർ അംഗീകരിക്കുകയാണുണ്ടായത്. ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനോ സിവിൽ സർവിസിെൻറ ഗുണപരമായ വളർച്ചക്കോ ഉപകരിക്കാതെ സർവിസ് േക്വാട്ടയിൽ ഐ.എ.എസുകാരെ റിക്രൂട്ട് ചെയ്യാനുള്ള സംവിധാനമായി കെ.എ.എസിനെ പരിമിതപ്പെടുത്താനാണ് യു.ഡി.എഫ് സർക്കാർ ശ്രമിച്ചത്. മൂന്നിൽ രണ്ടുഭാഗം തസ്തികകൾ സർവിസിലുള്ളവർക്കായി ഇടതു സർക്കാർ മാറ്റിവെച്ചു. എല്ലാ നിയമനവും പി.എസ്.സി വഴി മൂന്ന് സട്രീമുകളിലായി നടത്താനും തീരുമാനിച്ചതായി യൂനിയൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.