ശ്വാസകോശരോഗ ചികിത്സ വിദഗ്​ധരുടെ ദേശീയ സമ്മേളനം കുമരകത്ത്

കോട്ടയം: ശ്വാസകോശേരാഗ ചികിത്സവിദഗ്ധരുടെ 20ാം ദേശീയ സമ്മേളനം 'പൾമോകോൺ 2018' മേയ് അഞ്ചിന് കുമരകം ബാക്വാട്ടർ റിപ്പിൾസിൽ നടക്കും. വൈകുന്നേരം ഏഴിന് സാഹിത്യകാരി കെ.ആർ. മീര ഉദ്ഘാടനം ചെയ്യും. അക്കാദമി ഒാഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ പ്രസിഡൻറ് രമേശ് നായർ അധ്യക്ഷതവഹിക്കും. സെക്രട്ടറി ഡോ. ഡേവിഡ് പോൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. മുതിർന്ന ഡോക്ടർമാരായ പ്രഫ. കെ.പി. ജോർജ്, പ്രഫ. മാത്യു പാറക്കൽ, പി.എസ്.സി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശ്വാസകോശരോഗ ചികിത്സ വിദഗ്ധൻ ഡോ. രാജൻ ഡേവിഡ് തുടങ്ങിയവരെ ആദരിക്കും. സുവനീർ കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ജോസ് ജോസഫ് പ്രകാശനം ചെയ്യും. ശ്വാസകോശ സംബന്ധമായ 30 പ്രബന്ധസമ്മേളനത്തിൽ അവതരിപ്പിക്കും. സാർക് രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളടക്കം നാനൂറോളം ശ്വാസേകാശരോഗ ചികിത്സ വിദഗ്ധർ പെങ്കടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. പി. സുകുമാരനും സെക്രട്ടറി ഡോ. പി.എസ്. ഷാജഹാനും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.