സഹകരണബാങ്ക്​ തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡെന്ന്​

പത്തനംതിട്ട: സഹകരണബാങ്ക് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് തയാറാക്കുെന്നന്ന റിപ്പോർട്ട് അന്വേഷിക്കാനെത്തിയ മാധ്യമസംഘത്തെ ആക്രമിച്ചു. സി.പി.എമ്മും സി.പി. െഎയും യു.ഡി.എഫും വേവ്വേറെ മത്സരിക്കുന്ന പൂക്കോട് പരിയാരം സഹകരണബാങ്കിലെ വോേട്ടഴ്സ് ലിസ്റ്റിൽ ക്രമക്കേട് നടക്കുെന്നന്ന പരാതി റിപ്പോർട്ട് ചെയ്യാനെത്തിയ സംഘെത്തയാണ് ആക്രമിച്ചത്. മുന്ന് പതിറ്റാണ്ടായി എൽ.ഡി.എഫ് ഭരണത്തിലായിരുന്ന പരിയാരം സഹകരണബാങ്കിൽ ഇക്കുറി മുന്നണിയിൽനിന്ന് വേർപെട്ട് സി.പി.എമ്മും സി.പി.ഐയും പ്രത്യേകം പാനലുകളിലാണ് മത്സരം. ഇവരെകൂടാതെ യു.ഡി.എഫ് സ്ഥാനാർഥികളും രംഗത്തുണ്ട്. ഭരണസ്വാധീനമുപയോഗിച്ച് സി.പി.എം വ്യാജ തിരിച്ചറിയൽ രേഖ തയാറാക്കുെന്നന്ന് ആരോപിച്ച് കോൺഗ്രസ്, സി.പി.ഐ സ്ഥാനാർഥികൾ രംഗത്തെത്തിയത് ബഹളത്തിനിടയാക്കി. ഇത് റിപ്പോർട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് കാമറമാൻ സുഭാഷിനെയും ഡ്രൈവർ അനൂപിനെയും ഒരു സംഘം ആക്രമിച്ചു. മുൻ ബാങ്ക് പ്രസിഡൻറ് പി.കെ. പ്രസന്നൻ, നിലവിലെ പ്രസിഡൻറ് ടി.കെ. സജി എന്നിവരുടെ നേതൃത്വത്തിലെ സംഘം ആക്രമിക്കുകയും കാമറക്ക് കേടുവരുത്തുകയുമായിരുെന്നന്ന് മാധ്യമപ്രവർത്തകർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. രാവിലെ ഒമ്പതോടെ ഒരു സംഘം സി.പി.എം പ്രവർത്തകർ അനധികൃതമായി ബാങ്കിൽ കടന്ന് സീലും മറ്റും കൈവശപ്പെടുത്തി തിരിച്ചറിയൽ കാർഡ് തയാറാക്കിയെന്നാണ് കോൺഗ്രസ് സ്ഥാനാർഥി എം.എസ്. സിജു ആരോപിച്ചത്. ഇത്തരത്തിലെ ഏതാനും കാർഡുകൾ ലഭിെച്ചന്നും വരണാധികാരിക്ക് പരാതി നൽകിയിട്ടുണ്ടെന്നും സിജു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.