ഇലഞ്ഞിയില്‍ സി.എഫ്.ആര്‍.ഡിയുടെ കീഴില്‍ ആധുനിക ശീതീകരണ പ്ലാൻറ്​ പ്രവര്‍ത്തനം ആരംഭിക്കും ^മന്ത്രി പി. തിലോത്തമന്‍

ഇലഞ്ഞിയില്‍ സി.എഫ്.ആര്‍.ഡിയുടെ കീഴില്‍ ആധുനിക ശീതീകരണ പ്ലാൻറ് പ്രവര്‍ത്തനം ആരംഭിക്കും -മന്ത്രി പി. തിലോത്തമന്‍ കോന്നി: എറണാകുളം ജില്ലയിലെ ഇലഞ്ഞിയില്‍ സി.എഫ്.ആര്‍.ഡിയുടെ കീഴില്‍ ആധുനിക ശീതീകരണ പ്ലാൻറ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കോന്നി പെരിഞൊട്ടക്കലില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്.ആര്‍.ഡി കോളജിലെ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില്‍ഡ് പ്ലാൻറ് നിര്‍മാണം ഇലഞ്ഞിയില്‍ പൂര്‍ത്തിയായി. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്ലാൻറ് ഉദ്ഘാടനം ചെയ്യും. മാത്രമല്ല 250 ലക്ഷം രൂപ മുടക്കി 250 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും 80 കുട്ടികള്‍ക്ക് ഒരേസമയം ഇരുന്ന് റഫര്‍ചെയ്യാവുന്ന റഫറന്‍സ് ലൈബ്രറിയും കോന്നി പെരിഞൊട്ടക്കലില്‍ നിർമിക്കും. 1250 ടണ്‍ സംഭരണശേഷിയുള്ള പ്ലാൻറാണ് ഇലഞ്ഞിയില്‍ നിർമിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.