ചെങ്കോട്ടയെ ഡാല്‍മിയ കോട്ടയാക്കാനുള്ള നീക്കം പിന്‍വലിക്കണം -ജോസ് കെ. മാണി കോട്ടയം: ഡല്‍ഹിയിലെ ചെങ്കോട്ടയുടെ പരിപാലനം ഡാല്‍മിയ കമ്പനിക്ക് കൈമാറാനുള്ള കേന്ദ്ര നീക്കം ഉടന്‍ പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. പ്രധാനമന്ത്രി ആഗസ്റ്റ് 15ന് പതാക ഉയര്‍ത്തുന്ന സ്ഥലം എന്ന നിലയിലും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിെൻറ ഉജ്ജ്വലപ്രതീകം എന്ന നിലയിലും ചെങ്കോട്ട ഏറെ പവിത്രവും പ്രിയപ്പെട്ടതുമാണ്. ദേശാഭിമാന പ്രതീകമായ ചെങ്കോട്ട പരിപാലിക്കാന്‍പോലും കഴിയില്ല എന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. അതിര്‍ത്തി കാത്തുസൂക്ഷിക്കുന്ന അതേ പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ട ഇത്തരം പൈതൃക കേന്ദ്രങ്ങള്‍ സ്വകാര്യ കോർപറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കാനുള്ള നീക്കം ഓരോ ഭാരതീയനിലും ആശങ്ക ഉയര്‍ത്തുന്നു. അഞ്ചുവര്‍ഷത്തേക്ക് ചെങ്കോട്ട ഡാല്‍മിയ കമ്പനിക്ക് നൽകിയതിെൻറ തുടര്‍ച്ചയായി ലോകാദ്ഭുതമായ താജ്മഹല്‍ ഉള്‍പ്പെടെയുള്ള പല സ്മാരകങ്ങളും കൈമാറുന്നതിനുള്ള നീക്കം നടക്കുകയാണ്. ഭാരതത്തിെൻറ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ഒരാളിനും ഇത് അംഗീകരിക്കാന്‍ ആകില്ല. മുഴുവന്‍ രാജ്യസ്‌നേഹികളും ഈ നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.