ഇന്ധന വില വർധനക്കെതിരെ യൂത്ത് ​കോൺഗ്രസ്​ കാളവണ്ടി സമരം

കോട്ടയം: ഇന്ധന വില വര്‍ധനെക്കതിരെ യൂത്ത്കോൺഗ്രസി​െൻറ കാളവണ്ടി സമരം. പെട്രോളിനും ഡീസലിനും വൻ നികുതി ഇൗടാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കോട്ടയം ഗാന്ധി സ്‌ക്വയറിൽനിന്ന് റെയില്‍വേ സ്‌റ്റേഷനിലേക്കായിരുന്നു സമരം. യാത്രക്കിടെ കാള കുറുമ്പുകാട്ടിയതോടെ നേതാക്കളും പരിഭ്രമത്തിലായി. ഇന്ധനമൊഴിച്ച് ഓടുന്ന വാഹനമുള്ളവർ ഇനി കാളവണ്ടിയില്‍ യാത്രചെയ്യേണ്ട സാഹചര്യത്തിലേക്കാണ് നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ എത്തിച്ചിരിക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ പറഞ്ഞു. ഇന്ധന വില വര്‍ധനയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പകല്‍ക്കൊള്ള നടത്തുമ്പോള്‍ അതിന് കുടപിടിച്ച് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അധിക നികുതി വരുമാനം വേണ്ടെന്നുവെച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് ഒരാശ്വാസം നൽകാനും പിണറായി സര്‍ക്കാർ തയാറാവുന്നില്ല. കാളകള്‍ക്കുള്ള മനഃസാക്ഷിപോലും മോദിക്ക് ജനങ്ങളോടില്ലെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമ​െൻറ് പ്രസിഡൻറ് ജോബി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്, കെ.പി.സി.സി സെക്രട്ടറി പി.എ. സലിം, ഡി.സി.സി ഭാരവാഹികളായ യൂജിന്‍ തോമസ്, നീണ്ടൂര്‍ മുരളി, കെ.എം. ബെന്നി, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ അരുണ്‍ ടി. ജോസഫ്, സുബിന്‍ മാത്യു, റൂബി ചാക്കോ, സിജോ ജോസഫ്, റോബി തോമസ്, മുഹമ്മദ് അമീന്‍, സോണി സണ്ണി, ജോസ് ജോസഫ്, അജില്‍ നൈസാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.